Trending Now

മ്ലാന്തടം: ആടിനെ അജ്ഞാത ജീവി ആക്രമിച്ചു കൊന്നു

Spread the love

 

konnivartha.com: കോന്നി അരുവാപ്പുലം പഞ്ചായത്തിലെ മ്ലാന്തടം മൂക്കൻപൊയ്കയിൽ സുരേന്ദ്രന്‍റെ ആടിനെ രാത്രിയിൽ അജ്ഞാത ജീവി ആക്രമിച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ വിവരം അറിയിച്ചു. ഏതാനും ദിവസമായി പാക്കണ്ടം ,അതിരുങ്കല്‍ മേഖലയില്‍ ആടുകളെ അജ്ഞാത ജീവി ആക്രമിച്ചു കൊല്ലുന്നു .

നാല് പുലികളെ കണ്ടെന്നു നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചു എങ്കിലും കൂട്ടില്‍ “ജീവി” വീണില്ല. മേഖലയില്‍ നിരവധി ആടുകളെ ആണ് അജ്ഞാത ജീവി ആക്രമിച്ചു കൊന്നത് .

 

error: Content is protected !!