Trending Now

അതിരുങ്കൽ കനകകുന്നിൽ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി

Spread the love

 

konnivartha.com: അതിരുങ്കൽ കനകകുന്നിൽ തുണ്ടിയിൽ കെ ജെ രാജന്‍റെ വീട്ടു മുറ്റത്ത് കണ്ട കാല്പാടുകൾ പുലിയുടേതെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്ഥിരീകരിച്ചു.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അവർ നിർദ്ദേശിച്ചു.കൂടാതെ പല വീടിന്‍റെ മുറ്റത്തും പുലിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട് .

 

കഴിഞ്ഞ ദിവസം മ്ലാന്തടം ഭാഗത്ത്‌ പുലി ഇറങ്ങി ആടിനെ പിടിച്ചിരുന്നു . കൂടല്‍ പാക്കണ്ടം ഭാഗത്തും പുലി ഇറങ്ങി ആടിനെ പിടിച്ചു .നാല് പുലികളെ നാട്ടുകാര്‍ കണ്ടിരുന്നു . വനം വകുപ്പ് കൂട് വെച്ചെങ്കിലും പുലി വീണില്ല .

അടിക്കാടുകള്‍ തെളിക്കണം എന്ന് പ്രദേശവാസികള്‍ പറയുന്നു എങ്കിലും ഏക്കര്‍ കണക്കിന് വരുന്ന റബറിലെ അടിക്കാടുകള്‍ തെളിച്ചില്ല .ഇതിലാകാം പുലി പകല്‍ പതുങ്ങുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു . സന്ധ്യ കഴിഞ്ഞാല്‍ പുലിപ്പേടിയിലാണ് പ്രദേശവാസികള്‍ .

error: Content is protected !!