Trending Now

അരുവാപ്പുലം ഊട്ടുപാറയില്‍ പുലി ഇറങ്ങി :ആടിനെ പിടിച്ചു

Spread the love

 

konnivartha.com: കോന്നി അരുവാപ്പുലം ഊട്ടുപാറയില്‍ പുലി ഇറങ്ങി ആടിനെ പിടിച്ചതായി പരാതി .ഊട്ടുപാറ കല്ലുമല കുഴില്‍ സദാശിവന്‍റെ ആടിനെ ആണ് പുലി പിടിച്ചത് . കഴിഞ്ഞ ദിവസം പാക്കണ്ടം .അതിരുങ്കല്‍ ഭാഗങ്ങളില്‍ ആയിരുന്നു പുലി ആടിനെ പിടിച്ചത് . അരുവാപ്പുലം ഏഴാം വാര്‍ഡില്‍ ആണ് ഇപ്പോള്‍ പുലി ഇറങ്ങിയത്‌ .

വനം വകുപ്പ് എത്തി പുലി ആണോ വള്ളി പുലി ആണോ പൂച്ച ആണോ എന്ന് നോക്കുന്നു . ഇവരുടെ ഗണത്തില്‍ ഏതോ ജീവി ആണ് .പക്ഷെ കാല്‍പ്പാടുകള്‍ നോക്കി പുലി . എവിടെ കെണി വെക്കണം എന്ന് വനം വകുപ്പിനു കഴിയുന്നില്ല . വനം വകുപ്പില്‍ ഇപ്പോള്‍ ” പിള്ളേര്‍ ” ആണ് .ഇവര്‍ക്ക് വന്യ ജീവികളുടെ കാര്യങ്ങള്‍ അറിയില്ല . നാട്ടുകാര്‍ ആണ് വിവരം നല്‍കുന്നത് . ദയവായി കോന്നി വനം ഡിവിഷനില്‍ വനം വന്യ ജീവി പാലകര്‍ക്ക് ബോധവത്കരണം നടത്തണം . അതിനു കോന്നി ഡി എഫ് ഒ ശ്രമിക്കണം .വാര്‍ഡ്‌ മെമ്പര്‍ സന്തോഷ്‌ എത്തി വീട്ടുകാരുമായി സംസാരിച്ചു .

error: Content is protected !!