
konnivartha.com :കോന്നി വനം ഡിവിഷന്‍റെ ഭാഗമായ നടുവത്ത് മൂഴിയിലെ വന്‍ മരങ്ങളില്‍ കണ്ടു വന്നിരുന്ന പെരും തേനീച്ച കൂടുകള്‍ ഇപ്പോള്‍ കാണുവാന്‍ കഴിയുന്നില്ല . പെരുന്തേന്‍ മൂഴിയില്‍ നിന്നും തേനീച്ചകള്‍ പാലായനം ചെയ്തിട്ട് 5 വര്‍ഷം കഴിഞ്ഞു എങ്കിലും കാരണം അന്വേഷിക്കാന്‍ വനം വകുപ്പ് ശ്രമം തുടങ്ങിയില്ല . ഞാവനാല്‍ ചെക്ക് പോസ്റ്റ് കഴിഞ്ഞാല്‍ മിക്ക വലിയ മരത്തിലും തേനീച്ചക്കൂടുകള്‍ ഉണ്ടായിരുന്നു . എല്ലാ വര്‍ഷവും സെപ്തംബര്‍ ഒക്ടോബര്‍ മാസത്തില്‍ ആദിവാസികള്‍ മരത്തില്‍ മുളം ഏണി ഒരുക്കി തേന്‍ എടുത്തിരുന്നു . കഴിഞ്ഞ അഞ്ചു വര്‍ഷമായി കല്ലേലി മേഖലയില്‍ മരത്തില്‍ തേനീച്ച കൂട് ഒരുക്കുന്നില്ല .
വനം വകുപ്പിന്‍റെ നിരീക്ഷകര്‍ ഇപ്പോള്‍ ഇവിടെ ഇല്ല . മൊബൈല്‍ ടവര്‍ മേഖലയില്‍ വ്യാപകമായതോടെ അതില്‍ നിന്നും ഉള്ള പ്രസരണം ആണ് തേനീച്ചകള്‍ കൂട്ടത്തോടെ ഇവിടെ നിന്നും മാറിയത് എന്നാണ് നിഗമനം . തേനീച്ചകള്‍ പോയതോടെ മിക്ക അപൂര്‍വ്വ സസ്യങ്ങളും വംശ നാശ ഭീക്ഷണിയിലാണ് . പരാഗണം നടക്കാത്തത് കൊണ്ട് സസ്യങ്ങളില്‍ പൂവ് ഉണ്ടെങ്കിലും കായകള്‍ ഉണ്ടാകുന്നില്ല . വിത്ത് ഇല്ലാത്തതിനാല്‍ മിക്ക സസ്യങ്ങളും നാശത്തിന്‍റെ വക്കില്‍ ആണ് .
വനം ഗവേഷണ കേന്ദ്രമായ പീച്ചിയില്‍ നിന്നും ഈ മേഖല പഠന വിഷയമാക്കണം എന്നാണ് ആവശ്യം . വനം വകുപ്പ് നട്ട് പടിപ്പിച്ച വര്‍ഷങ്ങള്‍ പഴക്കം ഉള്ള തേക്ക്അടക്കമുള്ള മരങ്ങള്‍ മുറിച്ച് മാറ്റി തടി ഡിപ്പോയില്‍ എത്തിച്ചു ലേലം ചെയ്തു വില്‍ക്കുന്നതും ഇത്തരം ചെറു ജീവികളുടെ ആവാസ്ഥ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു .
കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് പീച്ചി വനം ഗവേഷണ കേന്ദ്രം പഠിക്കണം . ചെറു പ്രാണികള്‍ പോലും ഇന്ന് ഇവിടെ വിരളമാണ് .
ചിത്രം : ഫയല്‍ ( അഞ്ചു വര്‍ഷം മുന്നേ കോന്നി വാര്‍ത്ത ഡോട്ട് കോം എടുത്ത ചിത്രം . നാല് വര്‍ഷമായി ഈ മരങ്ങളില്‍ തേനീച്ച കൂടുകള്‍ ഇല്ല )