
konnivartha.com : വാര്‍ധക്യം വന്നത് ശരീരത്തിന് ആണ് ഗ്രോ വാസുവിന്‍റെ മനസ്സില്‍ അല്ല . നീതിയ്ക്ക് വേണ്ടി പോരടിക്കുന്ന ചുരുക്കം ചില ആളുകള്‍ നമ്മള്‍ക്ക് ഇടയില്‍ ഉള്ളതിനാല്‍ നമ്മുടെ മനസ്സിലെ മരവിപ്പ് പൂര്‍ണ്ണമായി ബാധിച്ചില്ല . നീതി തേടി അനേക ആയിരങ്ങള്‍ സര്‍ക്കാരിന്‍റെ മനസ്സിന്‍റെ വാതുക്കല്‍ മുട്ടി വിളിച്ചിട്ടും തുറക്കാത്ത വാതില്‍ എന്നെങ്കിലും തുറക്കും എന്ന പ്രതീക്ഷ ഉണ്ട് .
അഴിമതി തുടര്‍ക്കഥയാകുന്ന നാട്ടില്‍ ആണ് നാം ജീവിക്കുന്നത് . രാഷ്ട്രീയ ബന്ധങ്ങള്‍ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു . പരസ്പരം രക്ഷിക്കുന്നു . ഇവിടെ നിന്നും നീതി ലഭിക്കില്ല . വാര്‍ധക്യം വന്ന ഗ്രോ വാസുവിനെ ജയിലില്‍ അടച്ച ഭരണകൂടമേ നിങ്ങളില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ല . പക്ഷെ നീതി ദേവതയുടെ കണ്ണില്‍ കെട്ടിയ കറുത്ത തുണിയ്ക്ക് ഉള്ളില്‍ തുടിക്കുന്ന ഒരു ഹൃദയം ഉണ്ട് .
നീതി ആഗ്രഹിക്കുന്ന ആ മനസ്സ് സത്യത്തിന് ഒപ്പം വന്നു ചേരും .ഗ്രോ വാസു ചെയ്ത തെറ്റ് എന്താണ് . ഇടതുപക്ഷ സര്‍ക്കാരിന്‍റെ ഭരണകാലത്ത് മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നപ്പോഴും ലോക്കപ്പ് മര്‍ദനമുണ്ടായപ്പോഴും ഭരണകൂടത്തിനെതിരേ ആഞ്ഞടിച്ചിരുന്നു വാസുവേട്ടന്‍ . പ്രതികരിക്കുന്നവരെ ജയില്‍ അടക്കുന്ന നിയമ വ്യവസ്ഥ നാടിന് ആപത്ത് ആണ് .അങ്ങനെ എങ്കില്‍ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ഇന്ന് ജയിലില്‍ കിടക്കണം .അവര്‍ പ്രതികരിക്കുന്ന ആളുകള്‍ ആണ് . കടന്നു വന്ന വഴി മറക്കരുത് ഭരണ കര്‍ത്താക്കള്‍ .
കൊടിയ പീഡനങ്ങള്‍ക്കും ജയില്‍ വാസത്തിനും ശേഷം കേരളം ഭരിക്കുന്ന മുഖ്യമന്തി ആണ് ശ്രീമാന്‍ പിണറായി വിജയന്‍ . അങ്ങ് ഭരിക്കുന്ന കേരളത്തില്‍ മുദ്രാവാക്യം വിളിച്ച പേരില്‍ ഗ്രോ വാസു ഇന്ന് ജയിലില്‍ ആണ് . അങ്ങനെ എങ്കില്‍ കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ നേതാക്കളും ജയിലില്‍ പോകണം അങ്ങ് അടക്കം . മനുക്ഷ്യാവകാശം നിഷേധിച്ചു . പ്രതികരിക്കുന്നവരുടെ നാവ് പോലീസ് തൊപ്പി ഉപയോഗിച്ച് അടയ്ക്കുകയും കൈകള്‍ ബലമായി പിടിച്ചു വെക്കുന്ന പോലീസ് അങ്ങയുടെ ഭാഗം ആണ് ശ്രീമാന്‍ പിണറായി . ഇത് ശെരിയല്ല . പ്രതികരികരണം സാമൂഹിക വിപ്ലവം ആണ് . അധികാരം കിട്ടിയാല്‍ അത് അമര്‍ന്നു ഇരുന്നു തല വെട്ടി കളയാന്‍ ഉള്ള അധികാരം അല്ല . നാടിന്‍റെ ജന നന്മ ആകണം അധികാരം .
ഗ്രോ വാസു എന്ന അയിനൂര്‍ വാസു ആരാണ് എന്ന് അധികാരി പഠിക്കുക . ഒരുകാലത്ത് നക്‌സലുകളും മാവോയിസ്റ്റുകളുമായി നടന്നവര്‍ ഇന്ന് അതെല്ലാം ഉപേക്ഷിച്ചു . പക്ഷെ ആ മനസ്സുകളില്‍ തീ പാറുന്നു . ഇന്നത്തെ അഴിമതി , കൂട്ടികൊടുപ്പ് കണ്ടിട്ട് . ആ ഹൃദയങ്ങള്‍ വീണ്ടും മിടിക്കും . അങ്ങനെ മിടിച്ച ഹൃദയം ആണ് ഗ്രോ വാസു . നവാബ് രാജേന്ദ്രന്‍ എന്ന ആളിനെ ഓര്‍മ്മയുണ്ടോ ഈ സര്‍ക്കാരിന് . അഴിമതിയ്ക്ക് എതിരെ പട പൊരുതി .അവസാനം ആ ജഡം കൊണ്ട് തള്ളിയത് എവിടെ ആണ് ? ഗ്രോ വാസുവും നവാബ് രാജേന്ദ്രനും നടത്തിയത് പോരാട്ടം തന്നെയായിരുന്നു ജീവിതത്തിലുടനീളം. 94-ാം വയസ്സില്‍ താനുയര്‍ത്തിപ്പിടിച്ച നിലപാടില്‍ നിന്ന് അണുവിട മാറാത്തതിന്‍റെ പേരില്‍ ഒരിക്കല്‍ക്കൂടി ഗ്രോ വാസു ജയിലിലടയ്ക്കപ്പെടുമ്പോള്‍ നീതി എവിടെ നിയമം എവിടെ . ഗ്രോ വാസുവിനെ കോടതി നിരുപാധികം വിട്ടയക്കണം . കാരണം പ്രതിക്ഷേധം ജന മനസ്സില്‍ ഉണ്ട് . ബഹുമാന്യ കോടതി സ്വന്തം ജാമ്യം നല്‍കി . പക്ഷെ ഈ മാന്യ സോദരന്‍ പറഞ്ഞു ആരുടേയും ദയ വേണ്ട എന്ന് . പോലീസ് കെട്ടി ചമച്ചു കൊണ്ട് വരുന്ന കഥ കോടതികളില്‍ ആണ് തീരുമാനം .
ആരുടേയും സഹായം വേണ്ട എന്ന് ഈ മനസ്സ് തീരുമാനിച്ചു . ജനം ആഗ്രഹിക്കുന്നു ഈ നീതിമാന് നീതി ദേവതയുടെ പേരില്‍ സ്വാതന്ത്യം വേണം . ജയിലില്‍ അടയ്ക്കേണ്ട ആളല്ല . പോലീസ് കെട്ടി ചമച്ച കഥ ആണ് . നീതി കൂടെ ഉണ്ട് . അതിനാല്‍ ജാമ്യം വേണ്ട . ഒപ്പ് ഇടില്ല . ബഹുമാന്യ കോടതി ഈ കേസ് വിടുതല്‍ ചെയ്യുക . വീണ്ടും ഉറക്കെ ഏറെ ഉറക്കെ മുദ്രാവാക്യം വിളിക്കും . ഗ്രോ വാസു സിന്ദാബാദ് .