Trending Now

മലപ്പുറത്തും നിപ ജാ​ഗ്രതാ നിർദേശം; മഞ്ചേരി മെഡിക്കൽ കോളേജില്‍ ഒരാള്‍ നിരീക്ഷണത്തില്‍

Spread the love

 

konnivartha.com : മലപ്പുറം ജില്ലയിലും നിപ്പ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ ലക്ഷണങ്ങൾ കാണിച്ച് ഒരാൾ നിരീക്ഷണത്തിലുള്ള സാഹചര്യത്തിലാണ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിപ്പിച്ചത്. രോഗിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇവര്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള വ്യക്തിയല്ല.ജില്ലാ ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചതനുസരിച്ച് ഇവരെ ഐസൊലേഷനിലാക്കി നിരീക്ഷിക്കുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

സംസ്ഥാനത്ത് നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ അയല്‍ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.

error: Content is protected !!