Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍ ശബരിമല സ്വർണപ്പാളി കടത്തല്‍ കേസ് : രേഖകൾ കോടതി അനുവദിച്ചാൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും

കലഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറിയുടെ ശമ്പളം തടഞ്ഞുവെയ്ക്കാൻ ഓംബുഡ്സ്മാൻ ഉത്തരവ്

News Editor

സെപ്റ്റംബർ 18, 2023 • 1:15 pm

 

konnivartha.com: കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ശമ്പളം തടഞ്ഞുവെയ്ക്കാൻ ഓംബുഡ്സ്മാൻ ഉത്തരവ്.

കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ ക്രമക്കേടുകൾക്കും, കെടുകാര്യസ്ഥതയ്ക്കുമെതിരെ യു.ഡി.എഫും ബി ജെ പിയും   നൽകിയ പരാതിയിലാണ് നടപടി. 2023-2024 സാമ്പത്തിക വർഷത്തെ മെയ്ൻറൻസ് ഗ്രാൻറ് വാർഡുകളിൽ അനുവദിച്ചതിൽ വിവേചനമുള്ളതായി ആരോപണം ഉയർന്നിരുന്നു.

എൽ.ഡി.എഫ് അംഗങ്ങളുടെ വാർഡുകളിൽ കൂടുതൽ തുക അനുവദിക്കുകയും, യു.ഡി.എഫ് അംഗങ്ങളുടെ വാർഡുകളെ അവഗണിക്കുകയും ചെയ്യുന്നതായും, ഗ്രാമ പഞ്ചായത്തിലെ മറ്റ് പദ്ധതികളിലെ ക്രമക്കേടും, അനാസ്ഥയും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായി നൽകിയ പരാതിയിൽ ഓംബുഡ്സ്മാൻ വാദം കേൾക്കുകയും മിനിട്സുകളിലടക്കം ക്രമക്കേടുകൾ നടന്നതായി നിരീക്ഷിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ശമ്പളം തടഞ്ഞുവയ്ക്കാൻ ജോയിന്‍ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുള്ളത്

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.