കാനഡയിൽ ഖലിസ്താൻ വാദിയെ കൊലപ്പെടുത്തിയത് തങ്ങളെന്ന് ലോറൻസ് ബിഷ്ണോയിയുടെ സംഘം

Spread the love

 

കാനഡയില്‍ ഖലിസ്താൻ ഭീകരവാദി സുഖ ദുനേകയെ (സുഖ്ദൂല്‍ സിങ്) കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയി.സുഖ്ദൂല്‍ സിങിന്റെ മരണത്തിനു പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ് ഫേസ് ബൂക്കിലൂടെ രംഗത്തെത്തിയത്.മയക്കുമരുന്നു കേസില്‍ അഹമ്മദാബാദിലെ ജയിലില്‍ തടവില്‍ കഴിയുകയാണ് ലോറന്‍സ് ബിഷ്‌ണോയി

അധോലോക തലവന്മാരായ ഗുര്‍ലാല്‍ ബ്രാറിനെയും വിക്കി മിദ്‌ഖേരയേയും കൊലപ്പെടുത്തിയതിന് പിന്നില്‍ ദുനേകയാണെന്നും വിദേശത്തിരുന്ന് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു എന്നും സംഘം ആരോപിക്കുന്നു.കാനഡയിലെ വിന്നിപെഗില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ദുനേക കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.