Trending Now

ലോണ്‍ ആപ്പ് തട്ടിപ്പ് : പരാതികള്‍ അറിയിക്കാന്‍ പ്രത്യേക വാട്ട്സാപ്പ് നമ്പര്‍

Spread the love

 

 

konnivartha.com: ലോണ്‍ ആപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള പരാതികള്‍ പോലീസിനെ അറിയിക്കാനായി പ്രത്യേക വാട്ട്സാപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നു. നമ്പര്‍ 9497980900.അംഗീകൃതം അല്ലാത്ത ലോൺ ആപ്പുകൾക്കെതിരെയുള്ള പോലീസിന്റെ പ്രചാരണപരിപാടികൾക്കും തുടക്കമായി.

തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ വാട്ട്സാപ്പ് നമ്പര്‍ ക്രമീകരിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ വീഡിയോ, ഫോട്ടോ, ടെക്സ്റ്റ്, വോയിസ് എന്നിവയായി പരാതി നല്‍കാം. നേരിട്ട് വിളിച്ച് സംസാരിക്കാന്‍ കഴിയില്ല. ആവശ്യമുള്ള പക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കുന്നതാണ്.

ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതാണ്.ഇതോടൊപ്പംതന്നെ 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിൽ നേരിട്ടു വിളിച്ചും പരാതികൾ അറിയിക്കാവുന്നതാണ്.

അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകളെക്കുറിച്ച് വ്യാപകമായ പ്രചാരണം നടത്താൻ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

error: Content is protected !!