Trending Now

കോന്നി കൊക്കാത്തോട് വനത്തിൽ നിന്നും നായാട്ട് സംഘം പിടിയില്‍

Spread the love

 

 

konnivartha.com: കോന്നി കൊക്കാത്തോട്ടിൽ നായാട്ടിനിറങ്ങിയ സംഘത്തെ നാടൻ തോക്കുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി . അഴകുപാറ ഉൾ വനത്തിൽ നിന്നുമാണ് അഞ്ച് അംഗ സംഘത്തിൽപ്പെട്ട മൂന്ന് പേരെ പിടികൂടിയത്.രണ്ട് പേർ ഓടി രക്ഷപ്പെട്ടു.

കൊക്കാത്തോട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉൾ വനത്തിൽ രണ്ടു ദിവസത്തെ ക്യാമ്പ് നടന്നിരുന്നു.ഇതിന്‍റെ ഭാഗമായി നടന്ന പരിശോധനയുടെ ഭാഗമായി എത്തിയപ്പോഴാണ് നായാട്ട് സംഘത്തെ കണ്ടെത്തിയത്.
തേക്ക് തോട് എഴാംതല സ്വദേശികളായവരാണ് പ്രതികൾ.ഇവരിൽ നിന്നും തോക്ക്,ഇരുമ്പ് കട്ടകൾ, ഈയ കട്ടകൾ,വെടി മരുന്ന്,മറ്റ് ആയുധങ്ങൾ,കൂര മാന്‍റെ ഇറച്ചി എന്നിവയും പിടികൂടി.

നായാട്ട് സംഘം കല്ലാറിന് സമീപം ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുകയായിരുന്നു.നായാട്ട് സംഘത്തിന് പിന്നിൽ ഉന്നതരുണ്ടെന്നാണ് നിഗമനം.പ്രതികളെ ഇന്നലെ രാത്രിയോടെ കൊക്കാതോട് ഫോറെസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു.മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

report: Anu elakolloor 

error: Content is protected !!