നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ  ലോക വയോജന ദിനാചരണം സംഘടിപ്പിച്ചു

Spread the love

 

konnivartha.com/ നെടുമങ്ങാട്: ലോക വയോജന ദിനത്തോട് അനുബന്ധിച്ച്  നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക വയോജന ദിനാചരണം നെടുമങ്ങാട് മുനിസിപ്പൽ മുൻ ചെയർമാൻ കെ സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.

കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ജനകീയ മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് ഡോക്ടർ: തത്തംകോട് കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ.
നെടുമങ്ങാട് ശ്രീകുമാർ, കേരള മദ്യ നിരോധന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്
മുഹമ്മദ് ഇല്യാസ് പത്താം കല്ല്, മുസ്ലിം ലീഗ് നേതാവ് നെടുമങ്ങാട് സിദ്ദീഖ്, ദേശീയ പുരസ്കാര ജേതാവ്. ജ്യോതി കുമാർ വെഞ്ഞാറമൂട്, നാസറുദ്ദീൻ പത്താം കല്ല്, അബ്ദുല്ല പഴവിള, ആദിൽ മുഹമ്മദ്, ശ്രീഹരി, സജി കെ തുടങ്ങിയവർ സംസാരിച്ചു

Related posts