Trending Now

ദേശീയത പ്രോത്സാഹിപ്പിക്കുന്നതിൽ മേരീ മാട്ടി മേരാ ദേശ് പരിപാടി ഏറെ പങ്ക് വഹിച്ചു : ​ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Spread the love

 

konnivartha.com: ദേശീയത പ്രോത്സാഹിപ്പിക്കുന്നതിൽ മേരീ മാട്ടി മേരാ ദേശ് പരിപാടി വലിയ പങ്ക് വഹിച്ചതായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മേരി മാട്ടി മേരാ ദേശ് പരിപാടിയുടെ ഭാഗമായി ശേഖരിച്ച മണ്ണ് നിറച്ച അമൃത കലശം രാജ്ഭവനിൽ നടന്ന ചടങ്ങിൽ നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ എം.അനിൽകുമാറിന് ഔദ്യോ​ഗികമായി കൈമാറുകയായിരുന്നു അദ്ദേഹം.

സിന്ധുനദീതട സംസ്കാര കാലം മുതൽക്കെ ഏകത എന്ന ആശയം ഉൾക്കൊള്ളുന്ന ജനതയാണ് ഇന്ത്യയിലുള്ളതെന്നും ​ഗവർണർ അഭിപ്രായപ്പെട്ടു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ തിരുവനന്തപുരം അഡീഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി, നെഹ്റു യുവകേന്ദ്ര പ്രതിനിധികൾ, സിഐഎസ്എഫ് ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

മേരി മാട്ടി മേരാ ദേശ് പരിപാടിയുടെ ഭാ​ഗമായി ശേഖരിച്ച മണ്ണ് നിറച്ച അമൃത കലശങ്ങളുമായി കേരളത്തിൽ നിന്നുള്ള സംഘം നാളെ (2023 ഒക്ടോബർ 27) തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ട്രെയിനിൽ ന്യൂഡൽ​ഹിയിലേക്ക് യാത്ര തിരിക്കും. കേന്ദ്ര വിദേശകാര്യ – പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി.മുരളീധരൻ ഉച്ചയ്ക്ക് 12:05ന് ഫ്ലാ​ഗ് ഓഫ് ചെയ്യും. കേരളത്തിലെ എല്ലാ ബ്ലോക്കുകളിൽ നിന്നുമായി 152 അമൃത കലശങ്ങളിൽ ശേഖരിച്ച അതാത് പ്രദേശത്തെ മണ്ണാണ് 229 വളണ്ടിയർമാരും സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡിലെ 148 വളണ്ടിയർമാരും ഡൽഹിയിൽ എത്തിക്കുന്നത്. 29-ന് ഡൽഹിയിൽ എത്തുന്ന കേരള സംഘം ഒക്ടോബർ 30, 31 തീയതികളിൽ കർത്തവ്യ പഥിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുത്ത ശേഷം നവംബർ-1ന് നാട്ടിലേക്ക് തിരിക്കും.

error: Content is protected !!