Trending Now

നിത്യചൈതന്യമായ യതിവര്യന്‍: സാംസ്കാരിക നിലയം മാത്രം കൃപ കൊണ്ട് വന്നില്ല .നല്ലത്

Spread the love

ശരത്ത് 

konnivatha.com; നവംബർ 2 നിത്യചൈതന്യയതിയുടെ ജന്മദിനം.’ യതി’ എന്ന വാക്ക് കേൾക്കുമ്പോൾ കൂടുതൽ പേർക്കും മനസ്സിലേക്ക് വരുന്നത് ഹിമാലയസാനുക്കളിൽ എവിടെയോ ഉണ്ടെന്ന് കരുതപ്പെടുന്ന ‘മഞ്ഞുമനുഷ്യനെ ‘ പറ്റിയാവാം. എന്നാൽ മലയാളികൾ ആയ വായനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ മനസ്സിലേക്കെത്തുക നിത്യചൈതന്യയതി എന്ന വേറിട്ട എഴുത്തുകാരനെപ്പറ്റിയാവും.ഒരു എഴുത്തുകാരൻ എന്നതിലുപരി അദ്വൈതദർശനങ്ങളിലും, പുരാണമീമാംസകളിലും അഗാധമായ പാണ്ഡിത്യം നേടിയ ഒരു ഋഷിവര്യൻ ആയിരുന്നു യതി.

ഭാരതീയ ദർശനങ്ങളേയും, പശ്ചാത്യദർശനങ്ങളെയും വ്യക്തമായി അപഗ്രഥിച്ച് തയ്യാറാക്കിയ അദേഹത്തിന്റെ പല ഗ്രന്ഥങ്ങളും ആത്മാന്വേഷകർക്കും പണ്ഡിതൻമാർക്കും ഒരേപോലെ വഴികാട്ടിയാണ്. ലാഘവത്തോടെ ഉൾക്കൊള്ളാൻ ആവുന്നതല്ല അദേഹത്തിന്റെ കൃതികളിൽ പലതും. വായനക്കാർക്ക് ക്ഷമ വേണം. ആഴത്തിലുള്ള ശ്രദ്ധയും വീണ്ടും വീണ്ടും വായിച്ചു നോക്കുവാനുമുള്ള സൗമനസ്യവും വേണം. ചില രചനകളിൽ മുന്നറിയിപ്പായി അദ്ദേഹം തന്നെ അത് സൂചിപ്പിച്ചിട്ടുണ്ട്.

 

1924 നവംബർ 2 നു പത്തനംതിട്ടയിലെ മുറിഞ്ഞകല്ലിൽ മ്ലാന്തടം ജനനം. ഫിലോസഫിയിൽ ബിരുദം നേടിയ ശേഷം ദീർഘകാലം അധ്യാപകൻ ആയിരുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സൈക്കിക്ക് & സ്പിരിച്വൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവൻ ആയും പ്രവർത്തിച്ചുവെന്ന് അറിയാവുന്ന മലയാളികൾ വിരളം.112 മലയാളകൃതികളും 82 ഇംഗ്ലീഷ് കൃതികളും പ്രസിദ്ധപ്പെടുത്തി.1999 മെയ്‌ 4 ന് യശ: ശരീരനായി.

ജന്മനാട്ടിൽ പോലും വേണ്ട വിധത്തിലുള്ള പരിഗണന ഇദ്ദേഹത്തിന് ലഭിച്ചുവോ എന്നത് സംശയം ആണ്. അദ്ദേഹം സ്ഥാപിച്ച ഒരു ആശ്രമം വകയാറിനടുത്തുണ്ട്. വരുംതലമുറക്ക് പഠിക്കാനും അദ്ദേഹത്തെ അറിയുവാനുമായി ഒരു സ്മാരകം ഉണ്ടാവേണ്ടതുണ്ട്.

 

കക്ഷിരാഷ്ട്രീയ ഭേദമന്യേ അതിനായി മുന്നിട്ടിറങ്ങേണ്ടതും ഒന്നിച്ചു നിൽക്കേണ്ടതും ആവശ്യമാണ്. കോന്നിയുടെ വിവിധ സാംസ്‌കാരിക മണ്ഡലങ്ങളിൽ ശോഭിക്കുന്നവർ ഇതിനായി പരിശ്രമിക്കണം എന്ന് അപേക്ഷിക്കുന്നു.കോന്നി വാര്‍ത്ത നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ സാംസ്കാരിക വകുപ്പ് അമ്പതു കോടിയുടെ സാംസ്കാരിക നിലയം നിര്‍മ്മിക്കാന്‍ അനുമതി നല്‍കി എങ്കിലും സ്ഥലം കണ്ടെത്തി നല്‍കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല . അതാണ്‌ യതിയോടു ഉള്ള ഇവരുടെ സ്നേഹം ബഹുമാനം . വാക്കുകളില്‍ യതിയെ സ്നേഹിക്കുന്നവര്‍ പ്രവര്‍ത്തിയില്‍ പിന്നോക്കം എന്ന് പറയുന്നു .യതിയുടെ വാക്കുകള്‍ പറയുന്നു ” നാം സ്നേഹിക്കുക , നമ്മള്‍ മുന്നോട്ട് “അതേ യതിയുടെ സ്മാരകം വേണം മുന്നോട്ട്

error: Content is protected !!