ഗൃഹാധിഷ്ഠിത വിദ്യാര്‍ഥി-രക്ഷകര്‍തൃ ഏകദിനസംഗമം നടന്നു

Spread the love

ഗൃഹാധിഷ്ഠിത വിദ്യാര്‍ഥി-രക്ഷകര്‍തൃ ഏകദിനസംഗമം ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ക്ലൂസീവ് എജുക്കേഷന്റെ ഭാഗമായി ഗൃഹാധിഷ്ഠിതവിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്കു മാനസികോല്ലാസം നേടുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കുള്ള മോട്ടിവേഷണല്‍ ക്ലാസും സംവാദവും കലാപരിപാടികളും നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സമഗ്രശിക്ഷാ കേരളം ഡി പി സി ലെജു പി തോമസ്, കെ എ ഷെഹിന, എം അലാവുദ്ദീന്‍ , റോണി പാണംതുണ്ടില്‍, സീമാ ദാസ്, റ്റി സൗദാമിനി, എസ് ഷൈനി തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts