Trending Now

എയ്ഡ്സ് ദിനാചരണം ജില്ലാതലഉദ്ഘാടനം ഇന്ന് ( ഡിസംബര്‍ 1)

Spread the love

 

ഡിസംബര്‍ ഒന്ന് ലോകഎയ്ഡ്സ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതലദിനാചരണം ഇന്ന് (1) രാവിലെ 10 ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും.

പത്തനംതിട്ട നഗരസഭാധ്യക്ഷന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എ ഷിബു മുഖ്യാതിഥിയാകും. രാവിലെ 8.30 ന് കളക്ടറേറ്റു വളപ്പില്‍ നിന്ന് ആരംഭിക്കുന്ന ബോധവല്‍ക്കരണറാലി ജില്ലാ പൊലീസ് മേധാവി വി അജിത്ത് ഫ്ളാഗ് ഓഫ് ചെയ്യും.

ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

error: Content is protected !!