മനുഷ്യഭൂപടം നിര്‍മ്മിച്ചു പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്

Spread the love

 

konnivartha.com: ഡിസംബര്‍ 17 നു അടൂരില്‍ നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് നിര്‍മിച്ച മനുഷ്യഭൂപടം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.

 

കേരളത്തിന്റെ ഭൂപടത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ നിരന്നുനിന്നാണു മനുഷ്യഭൂപടം നിര്‍മിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിസന്റ് എസ് രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആദില മുഖ്യപ്രഭാഷണം നടത്തി.

 

സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്, വൈസ്പ്രസിഡന്റ് റാഹേല്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി പി വിദ്യാധരപ്പണിക്കര്‍,എന്‍ കെ ശ്രീകുമാര്‍, അംഗങ്ങളായ ശ്രീവിദ്യ, പൊന്നമ്മ വര്‍ഗ്ഗീസ്.സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീദേവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാര്‍, മെമ്പര്‍ സെക്രട്ടറി അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.