Trending Now

നവ കേരള സദസ്സ് : കോന്നിയിലെ വാഹന പാർക്കിംഗ് ക്രമീകരണം ഇങ്ങനെ

Spread the love

 

konnivartha.com: ഡിസംബർ 17 ന് കോന്നിയിൽ നടക്കുന്ന നവ കേരള സദസുമായി ബന്ധപ്പെട്ട് ഗതാഗത തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി വാഹന പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തിയത് ഇങ്ങനെ.

സർക്കാർ ഔദ്യോഗിക വാഹനങ്ങൾ, മോട്ടോർ കേഡ് വാഹനങ്ങൾ തുടങ്ങിയവ കോന്നി ഓട്ടോ ടാക്സി സ്റ്റാൻഡിൽ പാർക്ക് ചെയ്യേണ്ടതാണ്. അരുവാപ്പുലം പഞ്ചായത്തിൽ നിന്നും കോന്നി മാരൂർ പാലം ജംഗ്ഷനിൽ എത്തുന്ന വാഹനങ്ങൾ മാരൂർ പാലം ജംഗ്ഷനിൽ ആളുകളെ ഇറക്കിയ ശേഷം കോന്നി എൻ എസ് എസ് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. അരുവാപ്പുലം പഞ്ചായത്തിൽപെട്ട ഐരവൺ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കോന്നി പോലീസ് സ്റ്റേഷൻ ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം കോന്നി ഗവണ്മെന്റ് എച്ച് എസ് എസ് ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യേണ്ടതാണ്.

ഏനാദിമംഗലം പഞ്ചായത്തിൽ നിന്നും വരുന്ന വാഹനങ്ങൾ മാരൂർ പാലം ജംഗ്ഷനിൽ ആളുകളെ ഇറക്കിയ ശേഷം കോന്നി അമൃത സ്കൂൾ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യേണ്ടതാണ്.കലഞ്ഞൂർ പഞ്ചായത്തിൽ നിന്നും വരുന്ന വാഹനങ്ങൾ മാരൂർ പാലം ജംഗ്ഷനിൽ ആളുകളെ ഇറക്കിയ ശേഷം എലിയറക്കൽ – കല്ലേലി റോഡിൽ വൺ സൈഡ് ആയി പാർക്ക് ചെയ്യേണ്ടതാണ്. വള്ളിക്കോട് പഞ്ചായത്തിൽ നിന്നും വരുന്ന വാഹനങ്ങൾ കോന്നി ആനക്കൂടിന് സമീപം ആളുകളെ ഇറക്കിയ ശേഷം ആന കൂട് പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യേണ്ടതാണ്.

പ്രമാടം പഞ്ചായത്തിൽ വി കോട്ടയം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മാരൂർ പാലം ജംഗ്ഷനിൽ ആളുകളെ ഇറക്കിയ ശേഷം കോന്നി എൻ എസ് എസ് കോളേജ് ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യേണ്ടതാണ്. പ്രമാടം പഞ്ചായത്തിൽ ളാക്കൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ചൈന മുക്ക് ജംഗ്ഷനിൽ ആളുകളെ ഇറക്കിയ ശേഷം ചൈന മുക്ക് ളാക്കൂർ റോഡിൽ വൺ സൈഡ് ആയി പാർക്ക് ചെയ്യേണ്ടതാണ്. പ്രമാടം പഞ്ചായത്തിൽ പൂങ്കാവ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കോന്നി ആനക്കൂടിന് സമീപം ആളുകളെ ഇറക്കിയ ശേഷം ആനക്കൂട് പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയേണ്ടതാണ്.

കോന്നി പഞ്ചായത്തിൽ നിന്നും വരുന്ന വാഹനങ്ങൾ മാങ്കുളത്ത് ആളുകളെ ഇറക്കിയ ശേഷം കോന്നി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച് ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യേണ്ടതാണ്.തണ്ണിത്തോട് പഞ്ചായത്തിൽ നിന്നും വരുന്ന വാഹനങ്ങൾ കോന്നി പോലീസ് സ്റ്റേഷൻ ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം കോന്നി ഗവണ്മെന്റ് എച്ച് എസ് എസ് ഗൗണ്ടിൽ പാർക്ക്‌ ചെയ്യേണ്ടതാണ്.

സീതത്തോട്, ചിറ്റാർ പഞ്ചായത്തുകളിൽ നിന്നും വരുന്ന വാഹനങ്ങൾ കോന്നി പോലീസ് സ്റ്റേഷൻ ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം കോന്നി മുരിങ്ങമംഗലം ക്ഷേത്ര ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിൽ നിന്നും കുമ്പഴ വഴി വരുന്ന വാഹനങ്ങൾ കോന്നി റിപ്പബ്ലിക്കൻ സ്കൂളിന് ആളുകളെ ഇറക്കിയ ശേഷം കോന്നി ആർ വി എച്ച് എസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.

മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിൽ നിന്നും വെട്ടൂർ വഴി വരുന്ന വാഹനങ്ങൾ കോന്നി പോലീസ് സ്റ്റേഷൻ ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം മുരിങ്ങമംഗലം മെഡിക്കൽ കോളേജ് റോഡിൽ വൺ സൈഡ് ആയി പാർക്ക് ചെയ്യണ്ടതാണ്.കുമ്പഴ പത്തനാപുരം റോഡിലും കോന്നി- ആനക്കൂട്-പൂങ്കാവ് റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യരുത്.

error: Content is protected !!