ഹൈക്കോടതി ക്രിസ്മസ് അവധി 23 മുതൽ

Spread the love

 

ഹൈക്കോടതിയുടെ ക്രിസ്മസ് അവധി ഡിസംബർ 23 മുതൽ ജനുവരി ഒന്നു വരെയായിരിക്കുമെന്നും ഡിസംബർ 26, 29 തീയതികളിൽ അവധിക്കാല സിറ്റിങ്ങുകൾ ഉണ്ടാകുമെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ അറിയിച്ചു.

അടിയന്തര പ്രാധാന്യമുള്ള കേസുകൾ അവധിക്കാല സിറ്റിങ്ങിൽ പരിഗണിക്കും. അവധിക്കാല ജഡ്ജിമാരായ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ, ജസ്റ്റിസ് ബസന്ത് ബാലാജി, ജസ്റ്റിസ് സി. ജയചന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ, ജസ്റ്റിസ് ജി. ഗിരീഷ്, ജസ്റ്റിസ് സി. പ്രദീപ് കുമാർ എന്നിവരെ ചീഫ് ജസ്റ്റിസ് നോമിനേറ്റ് ചെയ്തു.

Related posts