Trending Now

പത്തനംതിട്ട കൈപ്പട്ടൂർ കടവ് ഭാഗത്ത്‌ കെ എസ് ആര്‍ ടി സി ബസ്സുകള്‍ കൂട്ടിയിടിച്ചു

Spread the love

 

konnivartha.com: പത്തനംതിട്ട കൈപ്പട്ടൂർ കടവ് ഭാഗത്ത്‌ കെ എസ് ആര്‍ ടി സി ബസ്സുകള്‍ കൂട്ടിയിടിച്ചു . അപകടത്തിൽ പരിക്ക് പറ്റിയ മുഴുവൻ യാത്രക്കാരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തുനിന്ന് മുണ്ടക്കയത്തേക്കുംപോയ ബസ്സുകളാണ് അപകടത്തില്‍പ്പെട്ടത്.കട്ടപ്പനയില്‍ നിന്ന് തിരുവന്തപുരത്തേക്കു പോയ ബസിലെ ഡ്രൈവറെ പുറത്തെടുത്തത് അരമണിക്കൂറിനുശേഷമായിരുന്നു.

 

കൂട്ടിയിടിയില്‍ ഇദ്ദേഹത്തിന്റെ രണ്ടുകാലുകളും ബസ്സിനുള്ളില്‍ കുടുങ്ങി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി സീറ്റുകളും മറ്റും വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.അപകടത്തിനുപിന്നാലെ ഇതുവഴി ജീപ്പില്‍വന്ന പോലീസുകാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ബസ്സിലുണ്ടായിരുന്ന യാത്രക്കാരന്‍ ആരോപിച്ചു.

 

ജീപ്പിലുണ്ടായിരുന്ന പോലീസുകാരോട് സഹായിക്കണമെന്ന് പറഞ്ഞു. പരിക്കേറ്റവര്‍ക്കായി വെള്ളമെടുക്കാന്‍ തൊട്ടടുത്ത വീട്ടില്‍ പോയി തിരിച്ചുവന്നപ്പോഴേക്കും  പോലീസ് പോയി . നാട്ടുകാരും യാത്രക്കാരും ചേര്‍ന്നാണ് പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തിയത്.ഫയര്‍ഫോഴ്‌സ് എത്തിയാണ് ബസ്സിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷിച്ചത്.

error: Content is protected !!