Trending Now

അനുസ്മരണ സ്മൃതി സദസ്സ് സംഘടിപ്പിച്ചു

Spread the love

 

konnivartha.com/ നെടുമങ്ങാട്: ചലച്ചിത്ര നടനും, സംവിധായകനുമായ അനിൽ നെടുമങ്ങാടിന്റെ മൂന്നാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അനുസ്മരണ സ്മൃതി സദസ്സ് കച്ചേരി നടയിൽ സംഘടിപ്പിച്ചു.മുൻ നഗരസഭ കൗൺസിലറും, കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡണ്ടുമായ അഡ്വക്കേറ്റ് എസ്.അരുൺകുമാർ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

മുൻ നഗരസഭാ ചെയർമാൻ കെ സോമശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി. മുൻ നഗരസഭ കൗൺസിലർമാരായ കെ ജെ ബിനു, അഡ്വക്കേറ്റ് എസ്. നൂർജി, കരിപ്പൂര് സുരേഷ്, പൗരാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് മാണിക്യം വിളാകം റഷീദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വക്കറ്റ്. മഹേഷ് ചന്ദ്രൻ, വാണ്ട സതീഷ്, യൂത്ത് കോൺഗ്രസ് നേതാക്കളായ മന്നുർക്കോണം സജാദ്, നെടുമങ്ങാട് താഹിർ, വ്യാപാരി വ്യവസായി സംഘ് നേതാക്കളായ കൊല്ലം കാവ് രാധാകൃഷ്ണൻ, സത്യൻ ചന്തവിള, മുസ്ലിം ലീഗ് നേതാവ് വൻജുവം ഷറഫ്, സാംസ്കാരിക വേദി ഭാരവാഹികളായ മൂഴിയിൽ മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ്, മുഹമ്മദ് ഇല്യാസ് പത്താം കല്ല്, പഴവിള ജലീൽ, എ. എസ് ഷെരീഫ്, പുതുമംഗലം സുരേഷ്, മഞ്ചയിൽ അസീസ്, അഭിജിത്ത്, കണ്ണാറാങ്കോട് സുധൻ, കൊല്ലംകാവ് സജി, അയണിമൂട് മാഹിൻ, തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!