
konnivartha.com: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, ബാലസഭ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതിന്റെ ഉദ്ഘാടനം ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ രാജീപ്രസാദ്, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് റാഹേല്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എന്‍ കെ ശ്രീകുമാര്‍, വി പി വിദ്യാധരപണിക്കര്‍ അംഗങ്ങളായ രഞ്ജിത്, ശരത് കുമാര്‍, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീദേവി, സരസ്വതിയമ്മ, ശാലിനി സുരേഷ്, സെക്രട്ടറി അജിത്കുമാര്‍, പരിശീലകന്‍ അരുണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.