കായിക വിദ്യാലയങ്ങളിലേക്ക് അപേക്ഷിക്കാം

Spread the love

        konnivartha.com: 2024-25 അധ്യയന വർഷം, ജി.വി രാജ സ്പോർട്സ് സ്കൂൾ – തിരുവനന്തപുരം, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിലേക്ക് 6, 7, 8, +1/വി.എച്ച്.എസ്.ഇ ക്ലാസുകളിലേക്ക് നേരിട്ടും 9, 10 ക്ലാസുകളിലേക്ക് ലാറ്ററൽ എൻട്രി മുഖേനയും കായിക അഭിരുചിയുള്ള വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനായി നടത്തുന്ന സെലക്ഷൻ ജനുവരി 10 മുതൽ 19 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

        സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രണ്ട് പാസ്‌പോർട് സൈസ് ഫോട്ടോ, സ്പോർട്സ് ഡ്രസ് സഹിതം അതാത് സെന്ററുകളിൽ രാവിലെ ഒമ്പത് മണിക്ക് എത്തണം.

സെലക്ഷൻ സെന്റർ സംബന്ധിച്ചും മറ്റും കൂടുതൽ വിവരങ്ങൾക്കും dsya.kerala.gov.in സന്ദർശിക്കുക.

Related posts