Trending Now

‘സാന്‍സ് ‘: പരിശീലന പരിപാടി സംഘടിപ്പിച്ചു

Spread the love

 

konnivartha.com: കുട്ടികളിലെ ന്യൂമോണിയ നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുന്നതിനുള്ള പരിപാടിയായ ‘സാന്‍സ് ‘ ( സോഷ്യല്‍ അവേര്‍നസ് ആന്‍ഡ് ആക്ഷന്‍സ് ടു ന്യൂട്രലൈസ് ന്യുമോണിയ സക്‌സെസ്ഫുള്ളി) ന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്കുള്ള ഏകദിന പരിശീലന പരിപാടിയും പരിപാടിയുടെ പത്തനംതിട്ട ജില്ലാതല ലോഞ്ചിങ്ങും സംഘടിപ്പിച്ചു.

പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട കെ.ജി.എം.ഒ. എ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ .എല്‍ അനിതകുമാരി നിര്‍വഹിച്ചു. ചടങ്ങില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ.ഡി ബാലചന്ദര്‍ അധ്യക്ഷത വഹിച്ചു.

പരിപാടിയുടെ ഭാഗമായി കുട്ടികളില്‍ ന്യൂമോണിയ മൂലം ഉണ്ടാകുന്ന മരണനിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികള്‍ തീവ്രമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്യും.

പരിശീലനപരിപാടിയില്‍ കോന്നി മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗം മേധാവി ഡോ.എസ് ഗീത, ഡോ.ഡി. ബാലചന്ദര്‍, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്റര്‍ നോഡല്‍ ഓഫീസര്‍ ഡോ. അമല്‍ അഹമ്മദ്, ആര്‍.ബി.എസ്.കെ കോര്‍ഡിനേറ്റര്‍ ജിഷ സാരു തോമസ് , ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!