Trending Now

“ഗ്രാമവൃക്ഷത്തിലെ കുയിലിന്‍റെ” പ്രദർശനം സംഘടിപ്പിക്കും

Spread the love

 

konnivartha.com: കുമാരനാശാൻ യാത്രയായിട്ട് 100 വർഷം തികയുന്ന ജനുവരി16 ന് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ സിനിമാശാലകളിൽ വിഖ്യാത ചലച്ചിത്രകാരൻ കെ.പി കുമാരൻ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയിലിന്‍റെ പ്രദർശനം സംഘടിപ്പിക്കും.

ഇതിന്‍റെ ഭാഗമായി പത്തനംതിട്ട ട്രിനിറ്റി മൂവിമാക്സിൽ 16, 17 തീയതികളിൽ നൂൺ ഷോയും (രാവിലെ 11 മണിക്ക് )18 ന് നൂൺ ഷോയും ഫസ്റ്റ് ഷോയും (വൈകിട്ട് 6 മണിക്ക് )ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു . പത്തനംതിട്ട പ്രസ് ക്ലബ് ലൈബ്രറി & മീഡിയ റിസർച്ച് സെന്ററും, ദേശത്തുടിയും ഫിലിം ലവേഴ്സ് ക്ലബ്ബുമാണ് സംഘാടകർ.ഷോയുടെ വിവരങ്ങൾക്ക് എം. എസ് . സുരേഷ് (9447945710)ജി.വിശാഖൻ,(8075608214-9995423950)രാജേഷ് ഓമല്ലൂർ(9446394229) എന്നിവരുടെ നമ്പരിൽ ബന്ധപ്പെടുക

 

 

 

 

error: Content is protected !!