Trending Now

കോന്നിയില്‍ വാഹനങ്ങൾ കൂട്ടിയിടിച്ചു

Spread the love

konnivartha.com:കോന്നി ആനക്കൂട് ഭാഗത്തുനിന്നും വന്ന എക്കോ സ്പോർട്ട് കാറും ഇതിന് പിന്നാലെ എത്തിയ ഒമിനി വാനും ആദ്യം അപകടത്തിൽപ്പടുകയും നിയന്ത്രണം വിട്ട ഒമിനി വാൻ കോന്നി ടൗൺ ഭാഗത്ത് നിന്നും വന്ന ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു .കോന്നി മിനി സിവില്‍ സ്റ്റേഷന് സമീപമാണ് സംഭവം .

ഇടിയുടെ ആഘാതത്തിൽ സമീപത്തെ മതിലിനും വാനിനും ഇടയിലായിരുന്നു തമിഴ്നാട് സ്വദേശിയും വർഷങ്ങളായി കോന്നിയില്‍ കോൺട്രാക്ട് പണിയും ചെയ്യുന്ന സേവ്യര്‍ . തലയ്ക്ക് ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും എത്തിച്ചു.എക്കോസ്പോർട്ട് വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും മുഖത്ത് പരിക്കേറ്റു.

error: Content is protected !!