
konnivartha.com: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) ,പന്തളം കുളനട സ്വദേശി നിഖില്‍(20),എന്നിവരാണ് മരിച്ചത്. പത്തനാപുരം മഞ്ചള്ളൂര്‍ മഠത്തില്‍ മണക്കാട്ട് കടവിൽ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം.
എഴംഗസംഘം കടവിൽ കുളിക്കാനിറങ്ങിയിരുന്നു. നിഖിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുജിനും ആറ്റിലെ കയത്തിൽ മുങ്ങി . അഗ്നിരക്ഷാ സേനാംഗങ്ങളെത്തി ഇവരെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടു
സുജിൻ നിഖില്‍