Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം :കെ എസ് ഇ ബി സ്ഥാനാർത്ഥികളുടെ മരണം: പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനമായി നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍ ശബരിമല സ്വർണപ്പാളി കടത്തല്‍ കേസ് : രേഖകൾ കോടതി അനുവദിച്ചാൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും

കോന്നി പഞ്ചായത്ത് വ്യാപാരികളെ വഞ്ചിച്ച് പണം പിടുങ്ങുന്നു : വ്യാപാരി സമിതി

News Editor

മെയ്‌ 20, 2024 • 4:24 pm

 

 

konnivartha.com: കോന്നിയിലെ വ്യാപാരികളുടെ ലൈസന്‍സ് ഫീസ്‌ , തൊഴില്‍ക്കരം എന്നിവ സംബന്ധിച്ച് വ്യാപാരികളും കോന്നി പഞ്ചായത്ത് അധികാരികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ തീരുമാനം നടപ്പായില്ല . തീരുമാനം എടുത്തു എങ്കിലും ഘടക വിരുദ്ധമായ പ്രസ്താവന ആണ് പഞ്ചായത്ത് ഭാഗത്ത്‌ നിന്നും ഉണ്ടായത് എന്ന് വ്യാപാരി സമിതി ആരോപിക്കുന്നു .

പഞ്ചായത്ത് അധ്യക്ഷ അനി സാബു പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്നില്ല എന്നാണ് ആക്ഷേപം . വ്യാപാരികളില്‍ നിന്നും പതിന്മടങ്ങ്‌ ഫീസ്‌ ആണ് ഈടാക്കുന്നത് . സര്‍ക്കാരിന്‍റെ അനുമതി ഇതിനു ഇല്ല . പഞ്ചായത്ത് സ്വന്തമായി ആണ് ഈ ഭീമമായ പിരിവു ഈടാക്കുന്നത് എന്ന് വ്യാപാരി സമിതി ആരോപിക്കുന്നു . അധ്യക്ഷ അനി സാബു ,സെക്ഷന്‍ ക്ലാര്‍ക്ക് എന്നിവരുടെ തന്നിഷ്ടം ആണ് പഞ്ചായത്തില്‍ നടക്കുന്നത് എന്നാണ് വ്യാപാരി സമിതിയുടെ ആരോപണം .

വ്യാപാരികളെ കരിവാരി തേക്കാന്‍ ഉള്ള പഞ്ചായത്ത് അധികാരികളുടെ നടപടി ഉടനടി പിന്‍ വലിക്കണം എന്നും വ്യാപാരി വ്യവസായി സമിതി ആവശ്യം ഉന്നയിച്ചു .ഇല്ലെങ്കില്‍ പഞ്ചായത്തിന് മുന്നില്‍ ശക്തമായ സമര പരിപാടികള്‍ ഉണ്ടാകും എന്നും വ്യാപാരികള്‍ അറിയിച്ചു

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.