കല്ലേലിയില്‍ റോഡ് കട്ടിംഗില്‍ ബൈക്ക് വീണ് യാത്രികന് പരിക്ക്

Spread the love

 

konnivartha.com: കോന്നി കല്ലേലി റോഡില്‍ വനം വകുപ്പ് ചെക്ക്‌ പോസ്റ്റ്‌ മുതല്‍ കല്ലേലി പാലം വരെയുള്ള ഭാഗങ്ങളിലെ റോഡില്‍ ഇരുവശവും മണ്ണ് ഒലിച്ചു പോയി കുഴിയായതിനാല്‍ വാഹനാപകടം തുടര്‍ക്കഥയാകുന്നു . ദിനവും ബൈക്ക് യാത്രികര്‍ ആണ് അപകടത്തില്‍പ്പെടുന്നത് . കല്ലേലി ചെക്ക്‌ പോസ്റ്റ്‌ കഴിഞ്ഞുള്ള വളവില്‍ പോലും റോഡിന്‍റെ ഇരു വശവും വലിയ കുഴിയാണ് . റോഡില്‍ ഒരു ബസ്സിനു മാത്രം കടന്നു പോകാവുന്ന വീതി മാത്രം ആണ് ഉള്ളത് . റോഡിന്‍റെ അവകാശം വനം വകുപ്പ് പറയുന്നതിനാല്‍ മറ്റു വകുപ്പുകള്‍ക്കോ നാട്ടുകാര്‍ക്കോ ഈ കുഴികള്‍ അടയ്ക്കാന്‍  ഉള്ള അനുമതി ഇല്ല . വനം വകുപ്പ് നേരിട്ടു കുഴികള്‍ അടയ്ക്കുന്നും ഇല്ല .

ഇന്ന് രാവിലെ കൂടല്‍ രാജഗിരി എസ്റ്റേറ്റ് തൊഴിലാളിയായ രാജന്‍ (54) ആണ് ബൈക്കുമായി കുഴിയിലേക്ക് മറിഞ്ഞു വീണത്‌ . വീഴ്ചയുടെ ആഘാതത്തില്‍ ഹെല്‍മറ്റ് ഊരി തെറിച്ചു . റോഡിലെ ഇടതു ഭാഗത്തെ കുഴിയില്‍ ആണ് ബൈക്ക് തെന്നി മറിഞ്ഞത് . പരിക്കേറ്റ രാജനെ ആദ്യം കോന്നിയിലെ ആശുപത്രിയിലും തുടര്‍ന്നു പത്തനംതിട്ട ആശുപത്രിയിലും പ്രവേശിപ്പിച്ചു .

കല്ലേലി ചെക്ക് പോസ്റ്റ്‌ മുതല്‍ ഉള്ള അച്ചന്‍കോവില്‍ വരെയുള്ള റോഡ്‌ കടന്നു പോകുന്നത് വന ഭാഗത്ത്‌ കൂടിയായതിനാല്‍ റോഡ്‌ വികസനമോ അറ്റകുറ്റപണികളോ കാലങ്ങളായി നടക്കുന്നില്ല . ആരെങ്കിലും റോഡ്‌ സൈഡിലെ കുഴി അടച്ചാല്‍ പോലും വനം വകുപ്പ് എത്തി എതിര്‍ക്കുന്ന നടപടി ആണ് ഉണ്ടാകുന്നത് . വനം വകുപ്പ് നേരിട്ടു പോലും റോഡിലെ സൈഡ് കുഴികള്‍ അടയ്ക്കുന്നില്ല . അപകടം നിരവധി ആണ് ഉണ്ടായത് .

error: Content is protected !!