Trending Now

ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനോത്സവവും മെറിറ്റ് ഫെസ്റ്റും സംഘടിപ്പിച്ചു

Spread the love

 

konnivartha.com: കോന്നി ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനോത്സവവും മെറിറ്റ് ഫെസ്റ്റും സംഘടിപ്പിച്ചു.പ്രവേശനോത്സവം പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. എൻ രാജീവ് ഉൽഘാടനം ചെയ്തു.

കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അനി സാബു മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം തുളസീമണിയമ്മ, ഗ്രാമ പഞ്ചായത്ത് അംഗം കെ ജി ഉദയകുമാർ, സ്കൂൾ ഹെഡ്മിസ്‌ട്രസ് എസ് എം ജമീലാ ബീവി എന്നിവർ ആശംസ അറിയിച്ചു.

മെറിറ്റ് ഫെസ്റ്റിൽ ജില്ലാ പഞ്ചായത്ത് അംഗം വി ടി അജോമോൻ വിജയികളെ അനുമോദിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ജി സന്തോഷ് പി ടി എ പ്രസിഡൻറ് എൻ അനിൽകുമാർ സ്റ്റാഫ് സെക്രട്ടറി സുഷമ എന്നിവർ സംസാരിച്ചു.

error: Content is protected !!