Trending Now

ഭീതി പരത്തിയ കടുവ: വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി

Spread the love

 

വയനാട് കേണിച്ചിറയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി. താഴെ കിഴക്കേല്‍ സാബു എന്നയാളുടെ വീട്ടുപറമ്പില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഒരു ഗ്രാമത്തെയാകെ ഭീതിയിലാഴ്ത്തിയ കടുവ അകപ്പെട്ടത്.

പശുക്കളെ കൊന്ന വീട്ടിലെ തൊഴുത്തില്‍ രാത്രിയോടെ കടുവ വീണ്ടുമെത്തുകയായിരുന്നു.തോല്‍പ്പെട്ടി 17 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ്വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായിരിക്കുന്നത്.

മാളിയേക്കല്‍ ബെന്നി എന്നയാളുടെ രണ്ടുപശുക്കളെ ഈ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.കടുവയെ വനംവകുപ്പ് കുപ്പാടിയിലേക്ക് മാറ്റി . കടുവ കൂട്ടിലായത് നാട്ടുകാര്‍ക്ക് ആശ്വാസമാകുകയാണ്. കടുവ വീടിന്റെ തൊഴുത്തിലെത്തിയ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തെത്തിയിരുന്നു.

തൊഴുത്തിൽ കെട്ടിയിട്ട രണ്ടു പശുക്കളെയാണ് കടുവക്കൊലപ്പെടുത്തിയത് . കേണിച്ചിറ പള്ളിത്താഴ മാളിയേക്കൽ ബെന്നിയുടെ രണ്ടു പശുക്കളെയാണ് കടുവ ആക്രമിച്ചു കൊന്നത്. വീട്ടുകാർ ബഹളം വെച്ചപ്പോഴാണ് കടുവ ഓടി മറഞ്ഞത്.ഇതിനിടെ നിരന്തരമായ കടുവയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കേണിച്ചിറയിൽ റോഡ് ഉപരോധിച്ചു.വന്യ ജീവി ശല്യം രൂക്ഷമായ പ്രദേശമാണ് വയനാട് .

error: Content is protected !!