Trending Now

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം: കോന്നി ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ

Spread the love

 

konnivartha.com: കോന്നി ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു. സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട് ആൻ്റ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. സ്കൂൾ ഹെഡ് മിസ്‌ട്രസ് എസ് എം ജമീലാ ബീവി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫ്ലാഷ് മോബ്, റാലി,പ്രസംഗം,ഉപന്യാസ രചന മുതലായവയും സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ജി സന്തോഷ്, പി ടി എ പ്രസിഡൻറ് എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു.

കോന്നി ഗവ. സ്കൂളിലെ ഡിജിറ്റൽ ഗെയിം മുറിയിലേക്ക് വരൂ; ലഹരിയെ കളിച്ചു തോൽപ്പിക്കാം

കോന്നി. ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികൾ ലഹരി വിരുദ്ധ ദിനത്തിൽ എന്ത് ചെയ്യുകയായിരുന്നു എന്നു ചോദിക്കാൻ വരട്ടെ. ലിറ്റിൽകൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ ഗെയിം മുറി സന്ദർശിച്ചാൽ ഉത്തരം കിട്ടും.

വീട്ടിലേക്കുള്ള വഴി അന്വേഷിക്കുന്ന ടുട്ടു എന്ന കുട്ടി ലഹരിയുടെ കണ്ണികളെ അതിജീവിക്കുന്ന ഗെയിം കൗതുകകരവും വിജ്ഞാനപ്രദവുമായി . വഴിയിൽ പതിയിരിക്കുന്ന ലഹരി വസ്തുക്കളിൽ വീഴാതെ ടുട്ടുവിനെ വീട്ടിലെത്തിക്കുന്നവർ വിജയികളാകും. അല്ലാത്തവർ ജാഗ്രതയോടെ മുമ്പോട്ട് പോയില്ലെങ്കിൽ പരാജയപ്പെടുമെന്ന മുന്നറിയിപ്പ് കൊടുക്കുന്നതാണ് ആൻ്റി ഡ്രഗ് ഗെയിം. സ്ക്രാച്ച് 3 എന്ന സോഫ്റ്റ് വെയറാണ് ഗെയിം നിർമാണത്തിന് ഉപയോഗിച്ചത്. സ്കൂളിലെ കുട്ടികൾ ഈ ലഹരി ബോധവത്ക്കരണ ശ്രമത്തെ വലിയ ആവേശത്തോടെ സ്വീകരിച്ചു. ലിറ്റിൽ കൈറ്റ് അംഗവും സംസ്ഥാന സ്കൂൾ ഐ ടി മേള ആനിമേഷൻ വിജയിയുമായ ആദിൽ നിർമിച്ച ആനിമേഷൻ വീഡിയോയും ഗെയിം മുറിയിൽ പ്രദർശിപ്പിച്ചു. പ്രഥമാധ്യാപികയായ ജമീല ബീവി എസ്. എം ആദ്യ ഗെയിമിന് തുടക്കം കുറിച്ചു. ലിറ്റിൽകൈറ്റ്സ് മാസ്റ്ററായ ജ്യോതി ലക്ഷ്മി ജെ ആർ, അഞ്ജന ആർ, ലതി ബാലഗോപാൽ എന്നിവർ നേതൃത്വം വഹിച്ചു.

error: Content is protected !!