
തിരുവനന്തപുരം നോർത്ത് തപാൽ ഡിവിഷനു കീഴിലെ പോസ്റ്റോഫീസുകളിലൂടെ പെൻഷൻ വാങ്ങുന്ന തപാൽ പെൻഷൻകാർ/കുടുംബ പെൻഷൻകാർ എന്നിവരുടെ പരാതികൾ സംബന്ധിച്ച തപാൽ പെൻഷൻ അദാലത്ത് 2024 ജൂലൈ 27 ന് നോർത്ത് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കും.
അദാലത്തിൽ പരിഗണിക്കേണ്ട പരാതികൾ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം നോർത്ത് ഡിവിഷൻ, ജിപിഒ ബിൽഡിംഗ് കോംപ്ലക്സ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ജൂലൈ 22 നകം ലഭ്യമാക്കണം. കവറിനു പുറത്ത് “പെൻഷൻ അദാലത്ത്” എന്ന് എഴുതിയിരിക്കണം.