ഒളിമ്പിക്‌സ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്: ഇന്ത്യന്‍ സമയം വൈകിട്ട് 6.30 ന്

Spread the love

Argentina 🇦🇷 vs 🇲🇦 Morocco
Uzbekistan 🇺🇿 vs 🇪🇸 Spain

konnivartha.com: ഒളിമ്പിക്‌സ് ഫുട്‌ബോളിന് 26 ന് രാത്രി ഉദ്ഘാടന ചടങ്ങുകള്‍ നടക്കും . ഉദ്ഘാടനത്തിന് 2 നാള്‍ കൂടിയുണ്ടെങ്കിലും മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.ജൂലൈ 25 ന് വനിതാ മത്സരങ്ങള്‍ ആരംഭിക്കും .

ഇന്ന് ഇന്ത്യന്‍ സമയം 6.30 ന് നടക്കുന്ന ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അര്‍ജന്‍റീന, മൊറോക്കോയെ നേരിടും. കോപ്പ കിരീടം നേടിയ ടീമിലെ ജൂലിയന്‍ അല്‍വാരസും നിക്കോളാസ് ഒട്ടാമെന്‍ഡിയും അര്‍ജന്‍റീന സംഘത്തിലുണ്ട്.2023ലെ അണ്ടര്‍ 23 ആഫ്രിക്ക കപ്പ് നേടിയത് മൊറൊക്കോയാണ് .

യൂറോ ചാമ്പ്യൻമാരായ സ്പെയിന്‍ ഉസ്ബക്കിസ്ഥാനെ നേരിടും.വൈകിട്ട് 6.30നാണ് ഫുട്ബോളിലെ രണ്ട് മത്സരങ്ങളും ആരംഭിക്കുക. 16 ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീല്‍ ഒളിംപിക്സിന് യോഗ്യത നേടിയിട്ടില്ല.മൊറോക്കോക്ക് പുറമെ ഇറാഖ്, യുക്രൈൻ എന്നിവരാണ് അർജന്‍റീനയുടെ എതിരാളികൾ.

ഈജിപ്ത്, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവരാണ് സ്പെയിനിന്‍റെ ഗ്രൂപ്പിലുള്ളത്.ഗ്രൂപ്പ് ഡിയിൽ ജപ്പാൻ, പരാഗ്വെ, മാലി, ഇസ്രായേൽ എന്നിവ‍ർ ഏറ്റുമുട്ടും.ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. ഓരോ ടീമിനും 23 വയസ്സിന് മുകളിൽ പ്രായമുള്ള മൂന്നുപേരെ കളിപ്പിക്കാം. റഗ്ബി മത്സരങ്ങള്‍ക്കും ഇന്ന് തുടക്കമാകും.വനിതാ മത്സരത്തില്‍ കാനഡ -ന്യൂസിലാന്‍റ് ,സ്പെയിന്‍ ജപ്പാനെ നേരിടും

Related posts