Trending Now

പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി

Spread the love

 

konnivartha.com: ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, മേഘാലയ, മഹാരാഷ്ട്ര, പഞ്ചാബ്-ചണ്ഡീഗഢ്, അസം, പുതുച്ചേരി,രാജസ്ഥാൻ, തെലങ്കാന, സിക്കിം, എന്നിവിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കി.മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.കൈലാസനാഥനെ പുതുച്ചേരി ലഫ്. ഗവർണറായി നിയമിച്ചു

ജിഷ്ണു ദേവ് വർമയെ തെലങ്കാന ഗവർണറായും ഓം പ്രകാശ് മാത്തൂറിനെ സിക്കിമിലും സന്തോഷ് കുമാർ ഗാങ്‌വാറിനെ ഝാർഖണ്ഡിലും രമൺ ദേകയെ ഛത്തീസ്ഗഢിലും ഗവർണറായി നിയമിച്ചു.

മേഘാലയ ഗവർണറായി സി.എച്ച്. വിജയശങ്കറിനെയും, സി.പി. രാധാകൃഷ്ണനെ മഹാരാഷ്ട്ര ഗവർണറായും നിയമിച്ചു .ഹരിഭാഹു കിസൻറാവു ബാഗ്‌ഡെയാണ് രാജസ്ഥാൻ ഗവർണർ.

ഗുലാബ് ചന്ദ് കഠാരിയയെ പഞ്ചാബ് ഗവർണറായും ചണ്ഡീഗഢ്‌ അഡ്മിനിസ്‌ട്രേറ്ററായും നിയമിച്ചു. ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് അസം ഗവർണർ. ഇദ്ദേഹത്തിന് മണിപ്പൂർ ഗവർണറുടെ അധികചുമതലയും നൽകിയിട്ടുണ്ട്.

error: Content is protected !!