Trending Now

ലോക ഹെപ്പറ്റൈറ്റിസ് ദിനം : ബോധവൽക്കരണ ക്ലാസ്സ് നടന്നു

Spread the love

 

konnivartha.com: ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ചു നടന്ന ബോധവൽക്കരണ ക്ലാസ്സിന്റെ ജില്ലാതല ഉദ്ഘാടനം എസ്. എ. എസ്. എസ്. എൻ. ഡി. പി. യോഗം കോളേജിൽ കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അനി സാബു തോമസ് നിർവഹിച്ചു.

കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഗ്രേസ് മറിയം ജോർജ് സ്വാഗതം പറഞ്ഞു . പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ അനിതകുമാരി. എൽ. അധ്യക്ഷത വഹിച്ചു .

എസ്. എ. എസ്. എസ്. എൻ. ഡി. പി. യോഗം കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ കിഷോർകുമാർ ബി. എസ്. പോസ്റ്റർ പ്രകാശനം ചെയ്തു. പത്തനംതിട്ട ജില്ലാ സർവൈലൻസ് ഓഫീസർ ഡോക്ടർ സി. എസ്. നന്ദിനി , കോന്നി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻതോമസ് കാലായിൽ, കോന്നി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർശോഭ മുരളി എന്നിവർ സംസാരിച്ചു . കോന്നി താലൂക് ആശുപത്രി ഹെൽത്ത്‌ സൂപ്പർവൈസർ നസീർ. വൈ. നന്ദി പറഞ്ഞു

error: Content is protected !!