
konnivartha.com: കോന്നി സെന്‍ട്രല്‍ ജങ്ക്ഷന് സമീപം തടി ലോറിയും കാറും കൂട്ടിയിടിച്ചു .തടി ലോറി നിയന്ത്രണം വിട്ടു റോഡിലേക്ക് മറിഞ്ഞു .
ആനക്കൂട് ഭാഗത്ത് നിന്നും വന്ന കാര്‍ വളരെ വേഗത്തില്‍ സെന്‍ട്രല്‍ റോഡു മുറിച്ചു കടന്നപ്പോള്‍ പത്തനാപുരം കുമ്പഴ റോഡിലൂടെ എത്തിയ തടി ലോറി ഇടിച്ചു കയറുകയും നിയന്ത്രണം വിട്ടു മറിയുകയുമായിരുന്നു .
കാര്‍ ഡ്രൈവര്‍ അശ്രദ്ധമായി വാഹനം ഓടിച്ചത് ആണ് അപകട കാരണം . റോഡില്‍ നിന്ന യുവാവ് ഓടി മാറിയതിനാല്‍ തടി ലോറിയുടെ അടിയില്‍പ്പെട്ടില്ല .തടി ലോറി മറിയുമ്പോള്‍ എതിരെ മറ്റു വാഹനം ഇല്ലായിരുന്നു . റോഡ് സൈഡില്‍ നിന്ന ആളുകള്‍ ഓടി മാറി . തടി ഉരുണ്ട് വീണിരുന്നു എങ്കില്‍ അപകട വ്യാപ്തി കൂടുമായിരുന്നു