Trending Now

കോന്നിയില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കുകളില്‍ ഇടിച്ചു

Spread the love

 

konnivartha.com: കോന്നി ടൌണില്‍ നിയന്ത്രണം വിട്ടു വന്ന കാര്‍ ബൈക്കുകളില്‍ ഇടിച്ചിട്ടും നിര്‍ത്താതെ പോയി .ഇന്നലെ രാത്രി ആണ് സംഭവം എങ്കിലും പോലീസ് ഈ കാര്‍ കണ്ടെത്തിയില്ല . ഈ കാര്‍ ഓടിച്ച ആളിനെയോ  കാറോ കണ്ടെത്തിയില്ല .

കഴിഞ്ഞ ദിവസം തടി ലോറിയില്‍ ഇടിച്ച കാര്‍ ഓടിച്ച ആളിനെ കണ്ടെത്തിയോ എന്നും ജനം ചോദിക്കുന്നു . വലിയ ക്യാമറ ട്രാഫിക്കില്‍ കോന്നി പോലീസ് വെച്ചു അതില്‍ ഉള്ള ദൃശ്യം തത്സമയം കോന്നി പോലീസില്‍ കിട്ടും .എന്നിട്ടും നിയന്ത്രണം വിട്ടു വരുന്ന വാഹനങ്ങളെ കണ്ടെത്തുവാന്‍ കഴിയുന്നില്ല എങ്കില്‍ അത് ആരുടെ കഴിവ് കേട് ആണ് .

കോന്നിയില്‍ ഒരു വാഹന നിയന്ത്രണം ഇല്ല . ട്രാഫിക്ക് സിഗ്നല്‍ ലൈറ്റ് ഇല്ലാത്ത ജില്ലയിലെ ഏക സ്ഥലം ആണ് കോന്നി . സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . ഇന്നലെ രാത്രി അമിത വേഗതയില്‍ എത്തിയ ആ കാര്‍ കണ്ടെത്തണം . ഈ വാഹനം കണ്ടെത്തുവാന്‍ പോലീസ് ശ്രമിക്കുക .

 

error: Content is protected !!