Trending Now

നബിദിനാഘോഷ പരിപാടികൾ ഒഴിവാക്കി

Spread the love

വയനാട് ദുരന്തം: കുമ്മണ്ണൂർ മുസ്ലിം ജമാഅത്തിന്റെ നബിദിനാഘോഷ പരിപാടികൾ ഒഴിവാക്കി

konnivartha.com: കേരളത്തെ പിടിച്ചുലച്ച വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ നബിദിനാഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കാൻ കോന്നി  കുമ്മണ്ണൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചതായി സെക്രട്ടറി അസീസ് അറിയിച്ചു .

വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് മുന്നോടിയായി ജമാഅത്ത് സെക്രട്ടറി അസീസ് അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന ജമാഅത്ത് അംഗങ്ങൾ അംഗീകരിച്ചു. ജമാഅത്ത് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ് വിഷയാവതരണം നടത്തി.

ദുരന്തത്തിൽ മരണപ്പെട്ടവരുടെ വിയോഗത്തിൽ ജമാഅത്ത് കമ്മിറ്റി അനുശോചിച്ചു. ഒരു നാടിനെയാകെ തുടച്ചെറിഞ്ഞ ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. യോഗത്തിൽ വൈസ് പ്രസിഡന്റ്‌ ശരീഫ്, ജോയിന്റ് സെക്രട്ടറി അനീഷ് എസ് അഹമ്മദ്‌, ട്രഷറർ സജീവ്, കമ്മിറ്റി അംഗങ്ങൾ എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!