അന്വേഷണ കമ്മീഷനുകള്‍ക്കും(കമ്മറ്റികള്‍ക്കും ) ശുപാര്‍ശ സ്വഭാവം മാത്രം

അന്വേഷണ കമ്മീഷനുകള്‍ക്കും(കമ്മറ്റികള്‍ക്കും ) ശുപാര്‍ശ സ്വഭാവം മാത്രം :നടപടി എടുക്കേണ്ടത് സര്‍ക്കാര്‍ ജയന്‍ കോന്നി ( കോളമിസ്റ്റ് ) konnivartha.com: കേരള സര്‍ക്കാരില്‍ തന്നെ നിരവധി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉണ്ട് . വിവിധ വിഷയങ്ങളില്‍ അതാതു കാലത്തെ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനുകള്‍(കമ്മറ്റികള്‍ക്കും ) കണ്ടെത്തിയ വിവരങ്ങള്‍ ഉള്‍ക്കൊണ്ട കെട്ടു കണക്കിന് ഫയലുകള്‍ സര്‍ക്കാര്‍ സേഫ് റൂമില്‍ ഉണ്ട് . ഇവയൊക്കെ പൊടി തട്ടി എടുത്താല്‍ ഞെട്ടിക്കുന്ന പല വിവരം ഉണ്ട് . അന്വേഷണ കമ്മീഷനുകള്‍ക്ക്(കമ്മറ്റികള്‍ക്കും ) ശുപാര്‍ശ സ്വഭാവം മാത്രം ആണ് ഉള്ളത് . നടപടികള്‍ എടുക്കാന്‍ ഇത്തരം കമ്മീഷനുകള്‍ക്ക് സാധിക്കില്ല .നടപടി വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്‌ സര്‍ക്കാരിന്‍റെ മനോഭാവം അനുസരിച്ചാണ് . പൊതുജനതാത്പര്യത്തെ മുൻനിർത്തി പൊതുപ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമാനുസൃതം നിയമിക്കുന്ന കമ്മീഷനുകളാണ് അന്വേഷണക്കമ്മീഷനുകൾ.…

Read More

ജോർജ് കുര്യന്‍ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും

konnivartha.com: ജോർജ് കുര്യന്‍ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും: രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർഥികളുടെ പേരും ബി.ജെ.പി പ്രഖ്യാപിച്ചു   konnivartha.com: കേന്ദ്രമന്ത്രിസഭയിലേക്കെത്തിയ ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർഥികളുടെ പേരും ബി.ജെ.പി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്നും മത്സരിക്കും. ഹരിയാനയിൽ നിന്ന് മുതിർന്ന നേതാവ് കിരൺ ചൗധരിയാണ് മത്സരിക്കുക. രണ്ട് മാസം മുൻപാണ് കിരൺ ചൗധരി കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. കോൺഗ്രസ് നേതാവ് ദീപേന്ദർ സിങ് ഹൂഡ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതോടെയാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഒഡീഷ ഉപതിരഞ്ഞെടുപ്പിൽ ബി ജെ പിയെ പ്രതിനിധീകരിച്ച് മംമ്ത മൊഹന്തെ മത്സരിക്കും. ത്രിപുരയിൽ സ്ഥാനാർത്ഥി രാജീവ് ഭട്ടാചാര്യയാണ്. ധൈര്യശിൽ പാട്ടീൽ മഹാരാഷ്ട്രയിൽ മത്സരിക്കും. ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ…

Read More

വയനാട് : 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ല: സർക്കാരിന്റെ ഓണം വാരാഘോഷം ഒഴിവാക്കി

  വയനാട് ദുരന്തത്തില്‍ 17 കുടുംബങ്ങളിലെ ഒരാൾ പോലും അവശേഷിക്കുന്നില്ലെന്നും 65 പേരാണ് ഈ കുടുംബങ്ങളില്‍ മരിച്ചതെന്നുംമുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം നല്ല രീതിയിൽ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . വിദഗ്ധരും ജനപ്രതിനിധികളുമായി ചർച്ച ചെയ്യും. അതിനായി ചീഫ് സെക്രട്ടറിയേ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരുടെയും അഭിപ്രായം പരിഗണിച്ചു പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദുരന്ത ബാധിത മേഖലയിൽ 729 കുടുംബങ്ങൾ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതർക്കായി 75 സർക്കാർ ക്വർട്ടേഴ്‌സുകൾ വാസയോഗ്യമാക്കി. 83 കുടുംബങ്ങളെ താമസിപ്പിക്കാനാകും. 105 വാടക വീടുകൾ ഇതിനകം അനുവദിച്ചു. മാറി താമസിക്കാൻ ബാക്കിയുള്ളവർ കൂടുതൽ സമയം ആവശ്യപ്പെട്ടു. കൂടുതൽ വീടുകൾ കണ്ടെത്താൻ കാര്യമായ തടസ്സങ്ങളില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്തഭൂമിയിൽ നിന്ന് 179 മൃതദ്ദേഹങ്ങൾ ഇത് വരെ തിരിച്ചറിഞ്ഞുവെന്ന് മുഖ്യമന്ത്രി…

Read More

കഴിഞ്ഞ ഒരു വർഷത്തിൽ കൂടിയത്, 7.3 കോടി ഇൻ്റർനെറ്റ് വരിക്കാരും 7.7 കോടി ബ്രോഡ്‌ബാൻഡ് വരിക്കാരും

  2023-2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ടെലികോം മേഖല ശ്രദ്ധേയമായ വളർച്ച കൈവരിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 1.39% എന്ന വാർഷിക വളർച്ചാ നിരക്കിൽ, ഇന്ത്യയിലെ മൊത്തത്തിലുള്ള ടെലി-സാന്ദ്രത 2023 മാർച്ച് അവസാനത്തിലെ 84.51% ൽ നിന്ന് 2024 മാർച്ച് അവസാനത്തോടെ 85.69% ആയി. പ്രധാന കണ്ടെത്തലുകൾ: 1. മൊത്തം ഇൻ്റർനെറ്റ് വരിക്കാരിൽ വൻ വർധന: 2023 മാർച്ച് അവസാനം 88.1 കോടിയുണ്ടായിരുന്ന ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം 2024 മാർച്ച് അവസാനത്തോടെ 95.4 കോടിയായി വർദ്ധിച്ചു; വാർഷിക വളർച്ച – 8.30%; ഇത് കഴിഞ്ഞ ഒരു വർഷത്തിൽ 7.3 കോടി ഇൻ്റർനെറ്റ് വരിക്കാരുടെ വർദ്ധനവിന് കാരണമായി. 2. ബ്രോഡ്‌ബാൻഡ് വരിക്കാരുടെ ആധിപത്യം: ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം 2023 മാർച്ചിൽ 84.6 കോടിയിൽ നിന്ന് 2024 മാർച്ചിൽ 92.4…

Read More

രാത്രി കാലങ്ങളിൽ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ അനധികൃതമായി ആരും തങ്ങാൻ പാടില്ല

    konnivartha.com: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്പേസ് ഓഡിറ്റ് നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, വകുപ്പ് മേധാവികൾ എന്നിവർ ചേർന്ന് സ്പേസ് ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കണം. സ്ഥാപന തലത്തിൽ പ്രിൻസിപ്പൽമാരും സംസ്ഥാന തലത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ഇത് ഉറപ്പാക്കണം. എല്ലാ മെഡിക്കൽ കോളേജുകളിലും സെക്യൂരിറ്റി, ഫയർ സേഫ്റ്റി, ഇലട്രിക്കൽ, ലിഫ്റ്റ് എന്നിവയുടെ സേഫ്റ്റി ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കി വരുന്നു. ഇത് കൂടാതെയാണ് ഡ്യൂട്ടി റൂം, പരിശോധനാ മുറി, റെസ്റ്റ് റൂം തുടങ്ങിയവ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കുന്നത്. അത്യാഹിത വിഭാഗത്തിൽ രണ്ട് പേരേയും വാർഡുകളിൽ ഒരാളേയും മാത്രമേ കൂട്ടിരിപ്പുകാരായി അനുവദിക്കുകയുള്ളൂ. രോഗികളുടെ വിവരങ്ങൾ കൃത്യമായി അറിയിക്കാനായി ബ്രീഫിംഗ് റൂം സജ്ജമാക്കിയിട്ടുണ്ടെന്ന് എല്ലാ സ്ഥാപനങ്ങളും…

Read More

ചക്രവാതച്ചുഴി രൂപപ്പെട്ടു: 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

  തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. വടക്കൻ തമിഴ്‌നാടിനും തെക്കൻ ആന്ധ്രാ പ്രദേശിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു മധ്യ കിഴക്കൻ അറബിക്കടൽ മുതൽ മാലിദ്വീപ് വരെ 0 .9 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 20 , 21 തീയതികളിൽ അതിശക്തമായ / ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.   കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 20/08/2024: എറണാകുളം, ഇടുക്കി 21/08/2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്…

Read More