തദ്ദേശ അദാലത്ത് : ഓണ്‍ലൈനായി ഇന്ന് (സെപ്തംബര്‍ 5) കൂടി പരാതി നല്‍കാം

Spread the love

തദ്ദേശ അദാലത്ത് സെപ്തംബര്‍ 10 ന്: ഓണ്‍ലൈനായി ഇന്ന് (സെപ്തംബര്‍ 5) കൂടി പരാതി നല്‍കാം

konnivartha.com: അതിവേഗ പരാതിപരിഹാരമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിനായി നടത്തുന്ന ജില്ലാതല തദ്ദേശ അദാലത്തിലേക്ക് പൊതുജനത്തിന് ഇന്ന് കൂടി https://adalatapp.lsgkerala.gov.in/  വെബ്‌സൈറ്റ് വഴി പരാതികള്‍ നല്‍കാന്‍ അവസരം.

സെപ്തംബര്‍ 10 ന് തദ്ദേശസ്വയംഭരണവും എക്സൈസും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി എം. ബി. രാജേഷിന്റെ നേത്യത്വത്തില്‍ രാവിലെ 8.30 മുതല്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് അദാലത്ത്.

അദാലത്ത്ദിവസം നേരിട്ടെത്തിയും അപേക്ഷകള്‍ നല്‍കാം. ബില്‍ഡിങ് പെര്‍മിറ്റ്, കംപ്ലീഷന്‍, ക്രമവത്ക്കരണം, വ്യാപാര- വാണിജ്യ -വ്യവസായ -സേവന ലൈസന്‍സുകള്‍, സിവില്‍ രജിസ്‌ട്രേഷന്‍ നികുതികള്‍, ഗുണഭോക്തൃ പദ്ധതികള്‍, പദ്ധതി നിര്‍വഹണം, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍, മാലിന്യസംസ്‌കരണം, പൊതുസൗകര്യങ്ങളും പൊതുസുരക്ഷയും, ആസ്തി മാനേജ്‌മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നിവയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കിയതും സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലെ പരാതികള്‍, വകുപ്പു മന്ത്രിക്ക് ലഭിച്ച നിവേദനങ്ങള്‍, സ്ഥിരം അദാലത്ത് സമിതിയിലും തദ്ദേശ ഓഫീസുകളിലും തീര്‍പ്പാക്കാത്ത പരാതികള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികള്‍/നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് പരിഗണിക്കുക.

error: Content is protected !!