
konnivartha.com: കോന്നി ചൈനാമുക്ക് ചേരിമുക്ക് റോഡിൽ മാങ്കുളം മുക്കിന് സമീപം വെള്ളക്കെട്ട് രൂക്ഷം . കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനക്കാർക്കും ഈ വെള്ളകെട്ടു മൂലം ഏറെ ദുരിത യാത്രയാണ് സമ്മാനിക്കുന്നത് .
റോഡു പണിയ്ക്ക് മുന്നേ ഓടകളുടെ അറ്റകുറ്റപണികള്‍ നടത്തി ഓട ഇല്ലാത്ത സ്ഥലത്ത് പകരം സംവിധാനം ഏര്‍പ്പെടുത്താതത് മൂലം ചെറിയ മഴ പെയ്താല്‍ പോലും ഇവിടെ വെള്ളക്കെട്ട് രൂപപ്പെടും . വെള്ളക്കെട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടും അധികൃതര്‍ ഇടപെട്ട് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കണ്ടെത്തുന്നില്ല എന്ന് നാട്ടുകാര്‍ പരാതി ഉന്നയിച്ചു