Trending Now

പത്തനംതിട്ട ജില്ല :അറിയിപ്പുകൾ ( 24/09/2024

Spread the love

സ്റ്റാഫ് നഴ്സ് അഭിമുഖം

 

ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍. 066/23) തസ്തികയുടെ 17/05/2024ലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളവരില്‍ 51 പേര്‍ക്ക് സെപ്റ്റംബര്‍ 26, 27 തീയതികളില്‍ രാവിലെ 9.30 മുതല്‍ 12 വരെ ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനത്തീയതി, ജാതി, യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ :0468 2222665.

 

ടെന്‍ഡര്‍

 

കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എക്സറേഫിലിം വിതരണം ചെയ്യുന്നതിന് അംഗീകൃത നിര്‍മ്മാതാക്കള്‍/വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.  0468 2243469.

 

ഐഎച്ച്ആര്‍ഡി സെമസ്റ്റര്‍ പരീക്ഷ

 

ഐ.എച്ച്.ആര്‍.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഒന്നും രണ്ടും സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി (ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്സുകളുടെ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ (2018 (ലൈബ്രറി സയന്‍സ് സപ്ലിമെന്ററി), 2020, 2024 സ്‌കീം) 2024 ഡിസംബറില്‍ നടത്തും. വിദ്യാര്‍ഥികള്‍ക്ക്, പഠിക്കുന്ന / പഠിച്ചിരുന്ന സെന്ററുകളില്‍ ഒക്ടോബര്‍ നാലുവരെ ഫൈന്‍ കൂടാതെയും ഒക്ടോബര്‍ 11 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. ടൈം ടേബിള്‍ നവംബര്‍ മൂന്നാം വാരത്തില്‍ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫോം സെന്ററില്‍ നിന്നും ലഭിക്കും. വെബ്സൈറ്റ് : www.ihrd.ac.in.

 

നഴ്സിംഗ് അസിസ്റ്റന്റ്; അപേക്ഷ ക്ഷണിച്ചു

 

സഹകരണ വകുപ്പിന്റെ സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്മെന്റ് സെന്ററിന്റെ ഭാഗമായ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ നോഡല്‍ സെന്ററുകളില്‍ കേരള നോളഡ്ജ് ഇക്കോണമി മിഷനുമായിചേര്‍ന്ന് എസ്എസ്എല്‍സി പാസായവര്‍ക്കായി ആറുമാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 9496244701.

 

സീറ്റ് ഒഴിവ്

 

മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി. ഐയില്‍ എന്‍.സി.വി.റ്റി സ്‌കീം പ്രകാരമുള്ള ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ടുവര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (ഒരുവര്‍ഷം) ട്രേഡുകളിലെ സീറ്റുകളിലേക്ക് ഒഴിവുണ്ട്. പ്രവേശനത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് സഹിതം ഹാജരായി അഡ്മിഷന്‍ നേടാം. അവസാന തീയതി സെപ്റ്റംബര്‍ 30. ഫോണ്‍ : 0468-2259952 , 9995686848, 8075525879.

 

 

മാനുവല്‍ സ്‌കാവഞ്ചേഴ്സ് വിവരശേഖരണം

 

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ മാനുവല്‍ സ്‌കാവഞ്ചേഴ്സ് സെപ്റ്റംബര്‍ 28 ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍:04682214387.

 

 

ജില്ലാ വികസന സമിതി 28ന്

 

ജില്ലാ വികസന സമിതിയോഗം 28ന് രാവിലെ 10.30ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

 

‘ഹെല്‍പ്’പരിശീലനം തുടങ്ങി

 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ‘ഹെല്‍പ്’പദ്ധതിയിലെ പന്ത്രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം തുടങ്ങി. ആറാട്ടുപുഴ തരംഗം മിഷന്‍ സെന്ററില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. മിനി സാറാ കുര്യന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഹരികുമാര്‍ ജെ. അദ്ധ്യക്ഷനായി.

ഡി – ഹാറ്റ്, മഞ്ഞാടി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സജു സൈമണ്‍, തരംഗം മിഷന്‍ സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ രഞ്ജി വര്‍ഗീസ്, മൃഗസംരക്ഷണ വകുപ്പ് മാസ്റ്റര്‍ ട്രെയിനര്‍മാരായ ഡോ.റൂണ് മറിയം മത്തായി, ഡോ. ജിഷ കെ. ജയിംസ്, ഡോ. ടോണി ജോസ്, കോഴ്‌സ് കോ ഓര്‍ഡിനേറ്ററായ ഡോ ചിത്ര ആര്‍., തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

ടെന്‍ഡര്‍

 

ശബരിമല തീര്‍ഥാടകരുടെ സുരക്ഷയ്ക്കും അപകടത്തില്‍പെടുന്നവരുടെ രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് നടത്തിവരുന്ന ശബരിമല സേഫ് സോണ്‍ പ്രൊജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓപ്പറേറ്റര്‍ ഉള്‍പ്പെടെ ഒരു ക്രെയിന്‍ സര്‍വീസ് ലഭിക്കുന്നതിലേക്ക്് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്, പാറയില്‍ ബില്‍ഡിംഗ്സ്,സ്റ്റേഡിയം ജംഗ്ഷന്‍, മാക്കാംകുന്ന്, പത്തനംതിട്ട-689645 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30 ന് മുന്‍പായി ലഭിക്കണം. ഫോണ്‍ : 0468 2222426.

 

ലേലം

 

മല്ലപ്പളളി താലൂക്ക് ആശുപത്രി പരിസരത്ത് അപകടകരമായി നില്‍ക്കുന്ന പ്ലാവ് മുറിച്ചുമാറ്റുന്നതിന് സെപ്റ്റംബര്‍ 30 ന് രാവിലെ 11.30 ന് താലൂക്ക് ആശുപത്രിയില്‍ ലേലം നടക്കും. ഫോണ്‍ : 0469 2683084.

 

error: Content is protected !!