Trending Now

കല്ലേലിക്കാവില്‍ ആയില്യം പൂജ മഹോത്സവം( 28/09/2024 )

Spread the love

കന്നിയിലെ ആയില്യം : കല്ലേലിക്കാവില്‍ ആയില്യം പൂജ മഹോത്സവം( 28/09/2024 )

കോന്നി : നാഗപ്രീതി വരുത്തി കുടുംബസുഖവും സർവ്വഐശ്വര്യവും നേടാനുള്ള ഏറ്റവും നല്ല ദിവസം ആണ് നാഗരാജാവിന്‍റെ തിരുനാളായ കന്നിമാസത്തിലെ ആയില്യം. നാളെ രാവിലെ രാവിലെ പത്തു മണിമുതല്‍ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍( മൂലസ്ഥാനം ) കന്നിയിലെ ആയില്യം പൂജ മഹോത്സവം നടക്കും .

രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തി താംബൂല സമര്‍പ്പണം ,6.30 ന് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണം 7 മണി മുതല്‍ പ്രകൃതി സംരക്ഷണ പൂജകള്‍, വാനര ഊട്ട് ,മീനൂട്ട് ,ആനയൂട്ട്‌ 8.30 ന് ഉപ സ്വരൂപ പൂജകള്‍ 9 ന് കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പന്‍ പൂജ തുടര്‍ന്ന് നിത്യ അന്നദാനം , രാവിലെ പത്തു മണിമുതല്‍ നാഗ തറയില്‍ നാഗ രാജാവിനും നാഗ യക്ഷി അമ്മയ്ക്കും അഷ്ട നാഗങ്ങള്‍ക്കും നൂറും പാലും മഞ്ഞള്‍ നീരാട്ട് കരിക്ക് അഭിഷേകം നാഗ പാട്ട് ,പന്ത്രണ്ട് മണിയ്ക്ക് ഊട്ട് പൂജ, വൈകിട്ട് 6.30 മുതല്‍ ദീപ നമസ്ക്കാരം ദീപക്കാഴ്ച എന്നീ ചടങ്ങുകള്‍ നടക്കും .

error: Content is protected !!