ശബരിമല റോപ് വേ പദ്ധതി നടപ്പിലാക്കുമ്പോൾ പരിഹാര വനവത്ക്കരണത്തിനുള്ള ഭൂമി ഈ മാസം 23 ന് മുൻപ് നിർദേശിക്കാൻ വനം വകുപ്പ് ഉദ്യാഗസ്ഥരെ ചുമതലപ്പെടുത്തി. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്തും യോഗത്തിൽ പങ്കെടുത്തു. ദേവസ്വം, വനം, റവന്യൂ ഉദ്യോഗസ്ഥർ ഒന്നിച്ചിരുന്ന് ചർച്ച നടത്തി നിയമ പ്രശ്‌നങ്ങളും തർക്കങ്ങളും ഇല്ലാതെ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയത്. 2.7 കിലോമീറ്റർ ദൂരത്തിലാകും നിർദിഷ്ട റോപ് വേ നിർമിക്കുക. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള നിർമാണമാണ് ഉദ്ദേശിക്കുന്നത്. ഈ മണ്ഡലകാലത്തു തന്നെ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്നും നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി.
Read Moreദിവസം: ഒക്ടോബർ 15, 2024
തുലാമാസം : ശബരിമലനട ഇന്ന് (ഒക്ടോബര്‍ 16 ) തുറക്കും; മേൽശാന്തി നറുക്കെടുപ്പ് 17-ന്
തുലാമാസ പൂജയ്ക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട 16-ന് വൈകിട്ട് അഞ്ചിന് തുറക്കും. 21-ന് രാത്രി 10-ന് മാസപൂജ പൂർത്തിയാക്കി നട അടയ്ക്കും.ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാരെ തുലാം ഒന്നായ ഒക്ടോബർ 17-ന് രാവിലെ ശബരിമലയിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. വൃശ്ചികം ഒന്ന് മുതൽ ഒരു വർഷത്തേക്ക് ഇവരായിരിക്കും മേൽശാന്തിമാർ.ശബരിമലയിലേക്ക് 25 പേരുടെയും മാളികപ്പുറത്തേക്ക് 15 പേരുടെയും ചുരുക്കപ്പട്ടിക ദേവസ്വം ബോർഡ് പുറത്തിറക്കി. ശബരിമല മേൽശാന്തിയെ പന്തളം നടുവിലെമാളിക കൊട്ടാരത്തിൽ പൂർണ വർമ്മയുടെയും ഗിരീഷ് വിക്രമിന്റെയും മകൻ ഋഷികേശ് വർമ നറുക്കെടുക്കും. മാളികപ്പുറം മേൽശാന്തിയെ പന്തളം വടക്കേടത്ത് കൊട്ടാരത്തിൽ മിഥുന്റെയും പ്രീജയുടെയും മകൾ വൈഷ്ണവിയും നറുക്കെടുക്കും.
Read Moreകണ്ണൂർ കോർപറേഷൻ പരിധിയിൽ ഇന്ന് ബി.ജെ.പി. ഹര്‍ത്താന്‍ ( 16/10/2024 )
എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ നടപടി കൈക്കൊള്ളണം എന്നാവശ്യപ്പെട്ട് കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഒക്ടോബർ 16 ബുധനാഴ്ച ബി.ജെ.പി. ഹര്‍ത്താന്‍ ആചരിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് എ.ഡി.എമ്മിനെ അദ്ദേഹത്തിന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്.പത്തനംതിട്ട എ.ഡി.എം. ആയി ചൊവ്വാഴ്ച ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് മരണം. പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു.
Read Moreഉപതെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
konnivartha.com: congress announce candidate for wayanad palakkad and chelakkara by election. konnivartha.com:ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര, നിയമസഭാ മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.വയനാട് മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലും, ചേലക്കരയില്‍ ആലത്തൂർ മുൻ എം.പി രമ്യ ഹരിദാസുമാണ് സ്ഥാനാർഥികൾ.പ്രിയങ്കയുടേയും രാഹുല്‍ മാങ്കൂട്ടത്തിന്റേയും ആദ്യത്തെ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്. പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് നവംബർ 13 നാണ് നടക്കുക. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലും ചേലക്കര എം.എൽ.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളിൽ ജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
Read Moreകണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഉടൻ രാജിവെക്കണം: ബി ജെ പി
konnivartha.com: കണ്ണൂരിലെ എഡിഎമ്മിന്റെ മരണം ദാരുണമായ സംഭവമാണ്. അതിൽ ഇടപെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ നടപടി വേണം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻആവശ്യം ഉന്നയിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നാലുതവണ ഇടപെട്ട കേസിൽ എഡിഎം കൈക്കൂലി വാങ്ങി എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. അനധികൃതമായ കാര്യത്തിനു വേണ്ടിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇടപെട്ടതെന്ന് വ്യക്തമാണ്. ദേശീയപാതയിൽ ആയാലും സംസ്ഥാനപാതയിൽ ആയാലും വളവുള്ള സ്ഥലത്ത് സുരക്ഷാ കാരണങ്ങളാൽ പെട്രോൾ പമ്പ് സ്ഥാപിക്കാറില്ല. പി പി ദിവ്യയുടെ ഭർത്താവും പെട്രോൾ പമ്പിന് അനുമതി തേടിയ ആളും അടുത്ത സുഹൃത്തുക്കളാണ്. ഈ പെട്രോൾ പമ്പ് ദിവ്യയുടെ കുടുംബത്തിന്റേതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് അവർ ഇത്രയും വാശി എ ഡി എമ്മിനോട് കാണിച്ചത്. ട്രാൻസ്ഫർ മുമ്പ് ഭീഷണിപ്പെടുത്തിയാണ് അദ്ദേഹത്തെക്കൊണ്ട് ഫയലിൽ ഒപ്പുവെപ്പിച്ചത്. യാത്രയയപ്പ് സമ്മേളനത്തിൽ…
Read Moreമലയാലപ്പുഴ പഞ്ചായത്തിൽ നാളെ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു
konnivartha.com:പത്തനംതിട്ട :എ ഡി എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി നാളെ മലയാലപ്പുഴ പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് അറിയിച്ചു. രാവിലെ 06 മുതൽ വൈകിട്ട് 06 വരെ ആയിരിക്കും ഹർത്താൽ. അവശ്യ സർവീസുകളെയും തീർത്ഥാടക വാഹനങ്ങളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കും.മുഴുവൻ ജനാധിപത്യ വിശ്വാസികളും ഹർത്താലിനോട് സഹകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഭ്യർത്ഥിച്ചു.
Read Moreആധുനിക റോഡ് :കോന്നി മൂവാറ്റുപുഴ : ചാറ്റല്‍ മഴ പെയ്താല്‍ കോന്നി ചൈനാമുക്ക് റോഡ് മുങ്ങും
konnivartha.com: കോടികള്‍ ചിലവഴിച്ചു നിര്‍മ്മിച്ച പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ ചാറ്റല്‍ മഴപെയ്താല്‍ കോന്നി ചൈനാമുക്കിലെ അവസ്ഥ കാണുക . പഴയ പടി തന്നെ .വെള്ളം റോഡില്‍ നിറഞ്ഞു നില്‍ക്കുന്നു . റോഡു നിര്‍മ്മാണത്തില്‍ അഴിമതി ഉണ്ടെന്നും അശാസ്ത്രീയം ആണെന്നും നാട്ടുകാര്‍ പറയുമ്പോള്‍ ജനപ്രതിനിധികള്‍ പോലും മിണ്ടുന്നില്ല . റോഡു നിര്‍മ്മിച്ചപ്പോള്‍ കെ എസ് റ്റി പി തങ്ങളുടെ ഇഷ്ടം പോലെ നിര്‍മ്മിച്ചു .കരാര്‍ പ്രകാരം ആണോ റോഡ് നിര്‍മ്മിച്ചത് എന്ന് ഇനി വിജിലന്‍സ് നോക്കുക . ഏറ്റെടുത്ത സ്ഥലങ്ങള്‍ വിനിയോഗിച്ചില്ല .അത് വിജിലന്‍സില്‍ പരാതിയായി ഉണ്ട് .ഇവിടെ കോന്നി ചൈനാമുക്കിലെ നിലവിലെ അവസ്ഥ കാണുക .റോഡ് “ആധുനിക നിലവാരത്തില്‍ “നിര്‍മ്മിക്കുന്നതിന് മുന്‍പും ഇതേ അവസ്ഥ .ഇപ്പോഴും ഇതേ അവസ്ഥ . വെള്ളം ഒഴുകി പോകാന്‍ ഉള്ള ഓടയുടെ കുഴികള്‍ റോഡിനു മുകളില്‍ . ചാറ്റല്‍ മഴ…
Read Moreപത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 15/10/2024 )
സമൂഹത്തിന്റെ പൊതുബോധ നിര്‍മിതിയില്‍ സ്ത്രീപക്ഷ കാഴ്ചപ്പാട് ഉറപ്പാക്കണം: അഡ്വ. പി. സതീദേവി സമൂഹത്തിന്റെ പൊതുബോധ നിര്‍മിതിയില്‍ സ്ത്രീപക്ഷ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി. കേരള വനിതാ കമ്മീഷന്‍ റാന്നി പെരുന്നാട് അട്ടത്തോട്ടില്‍ സംഘടിപ്പിച്ച ദ്വിദിന പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായ ശി ല്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍. സ്വാതന്ത്ര്യം ലഭിച്ച് ദശകങ്ങള്‍ കഴിഞ്ഞിട്ടും രാജ്യത്ത് നയരൂപീകരണ സമിതികളില്‍ സ്ത്രീ പ്രാതിനിധ്യം ഇനിയും പൂര്‍ണമായും ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് ഉറപ്പാക്കാന്‍ ആയാണ് ഭരണഘടന തന്നെ സ്ത്രീയ്ക്ക് സംവരണം നിര്‍ദ്ദേശിച്ചത്. എന്നിട്ടും ഇക്കാര്യത്തില്‍ കൂടുതല്‍ മുന്നോട്ടു പോകാന്‍ ആയിട്ടില്ല. ഏറെ സാമൂഹിക പുരോഗതി കൈവരിച്ച കേരളത്തില്‍ പോലും നയ രൂപീകരണ സമിതികളില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ പ്രാതിനിധ്യമില്ല. വനിത സംവരണ നിയമം കഴിഞ്ഞ ലോക്‌സഭ കാലത്ത് പാര്‍ലമെന്റ് പാസാക്കുകയുണ്ടായി.…
Read Moreകണ്ണൂര്‍ എഡിഎം മലയാലപ്പുഴ നിവാസി നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി
konnivartha.com: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ ക്വാട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. നവീന്‍ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്. നവീന്റെ ഭാര്യ മഞ്ജുഷ കോന്നി അഡീഷണല്‍ തഹസീല്‍ദാരാണ്.പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു.ജോലിയില്‍ നിന്നും വിരമിക്കാൻ 7 മാസം മാത്രമെ ഉള്ളായിരുന്നു . ഇന്ന് രാവിലെ മുതല്‍ ഫോണില്‍ നവീനെ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ പരിഭ്രാന്തിയിലായ ഭാര്യയാണ് ഉദ്യോഗസ്ഥരോട് താമസസ്ഥലത്തേക്ക് ചെല്ലാന്‍ ആവശ്യപ്പെടുന്നത്.ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു . നവീന്‍ ബാബു ഒരു ഘട്ടത്തിലും അഴിമതിയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും…
Read Moreവിദേശപഠനത്തിന് സ്കോളർഷിപ്പ്
സംസ്ഥാനത്തെ ഒബിസി വിഭാഗം വിദ്യാർഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് നൽകുന്ന ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി പ്രകാരം 2024-25 വർഷം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 25 വരെ നീട്ടി. അപേക്ഷകൾ https://egrantz.kerala.gov.in എന്ന വെബ് പോർട്ടലിലൂടെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0471-2727379.
Read More