Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
കോന്നി ഫെസ്റ്റിന് തിരിതെളിഞ്ഞു :റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ സേവനങ്ങൾ :കൊട്ടാരക്കര താലൂക്ക് ഓഫീസിൽ ജനുവരി 06-08 വരെ കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ് :സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയര്‍ ഫെയര്‍ ആരംഭിച്ചു കോന്നി മെഡിക്കല്‍ കോളേജ് : ക്ലാര്‍ക്ക് നിയമനം :അഭിമുഖം ( ഡിസംബര്‍ 26ന്) കുമ്പളത്താമണ്ണില്‍ കടുവ കെണിയില്‍ വീണു വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB—G RAM G) ബിൽ 2025-ന് രാഷ്ട്രപതി അംഗീകാരം നൽകി അയ്യപ്പഭക്തര്‍ക്ക് സദ്യ വിളമ്പി തുടങ്ങി ശബരിമലയില്‍ മണ്ഡലപൂജ 27 ന് 10.10 നും 11.30 നും ഇടയില്‍ : തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തദ്ദേശ തിരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക്

“കോന്നി വാര്‍ത്തയുടെ ” ദീപാവലി ആശംസകള്‍

News Editor

ഒക്ടോബർ 31, 2024 • 12:25 am

 

സന്തോഷത്തിന്‍റെയും പ്രതീക്ഷയുടെയുമൊക്കെവെളിച്ചം പകരുന്ന ഉത്സവമാണ് ദീപാവലി. പരസ്പരം മധുരം കൈമാറിയും മൺ ചിരാതുകളിൽ ദീപനാളം കത്തിച്ചും പടക്കങ്ങൾ പൊട്ടിച്ചും രാജ്യത്താകെ വലിയൊരു ഉത്സവ പ്രതിനിധിയാണ്. രാവണനെ വധിച്ച് രാമൻ സ്വന്തം രാജ്യമായ അയോധ്യയിൽ തിരിച്ചെത്തിയതിന്‍റെ ആഘോഷമായിട്ടാണ് ദീപാവലി നടക്കുന്നതെന്നൊരു ഐതിഹ്യമുണ്ട്. സീതയും ലക്ഷ്മണനുമൊത്തുള്ള 14 വർഷത്തെ വനവാസത്തിന്‌ ശേഷമാണ് അയോധ്യയിലേയ്ക്ക് രാമന്‍ തിരിച്ചു നടന്നത്.

തിന്മയുടെ മേലുള്ള നന്മയുടെ വിജയം കൂടിയാണ് ദീപാവലി എന്നും പറയാറുണ്ട്. ഹിന്ദു ചാന്ദ്ര കലണ്ടർ അനുസരിച്ച്, വർഷത്തിലെ ഏറ്റവും ഇരുണ്ട രാത്രിയായ കാർത്തിക മാസത്തിലെ 15-ാം ദിവസമാണ് ദീപാവലി. ഈ വര്‍ഷത്തെ ദീപാവലിഇന്ന് ( ഒക്ടോബർ 31 വ്യാഴാഴ്ച) ആണ് ആഘോഷിക്കുന്നത്. നോ‍ർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ അഞ്ച് ദിവസത്തോളം നീണ്ടുനിൽക്കും.സന്തോഷത്തിന്‍റെ സ്നേഹത്തിന്‍റെ ഈ സുദിനത്തില്‍ “കോന്നി വാര്‍ത്തയുടെ ” എല്ലാ പ്രിയപ്പെട്ടവര്‍ക്കും ദീപാവലി ആശംസകള്‍ നേരുന്നു

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.