Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ

സ്‌കോഡ കൈലാഖ് അനാവരണം ചെയ്തു

News Editor

നവംബർ 7, 2024 • 12:45 am

 

konnivartha.com: സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും പുതിയ കോംപാക്ട് എസ് യു വി കൈലാഖ് അനാവരണം ചെയ്തു. കൈലാഖിന്റെ ആഗോളതലത്തിലുള്ള ആദ്യ അവതരണമാണ് ഇന്ത്യയില്‍ നടത്തിയത്.

2025 ജനുവരിയില്‍ കൈലാഖ് നിരത്തിലെത്തും. ഡിസംബര്‍ രണ്ട് മുതല്‍ ബുക്കിങ് ആരംഭിക്കും. ഇന്ത്യയ്ക്കുവേണ്ടി ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത സ്‌കോഡയുടെ ആദ്യ എന്‍ട്രി ലെവല്‍ സബ്-4-മീറ്റര്‍ എസ് യു വിയാണ് കൈലാഖ് എന്ന് സ്‌കോഡ ഓട്ടോ സി ഇ ഒ ക്ലോസ് സെല്‍മര്‍ പറഞ്ഞു. സ്ഫടികം എന്നര്‍ത്ഥമുള്ള സംസ്‌കൃത പദത്തില്‍ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. കൈലാസ പര്‍വതത്തിന്‍റെ പേരാണ് നല്‍കിയത്.

കൈലാഖിന്റെ വില 7,80,000 രൂപ മുതല്‍ ആരംഭിക്കും. ആറ് എയര്‍ബാഗുകള്‍ ഉള്‍പ്പെടെ വിപുലമായ സുരക്ഷാ ഫീച്ചറുകള്‍ ഉണ്ട്. 446 ലിറ്റര്‍ ബൂട്ട് സ്‌പേസുള്ള കൈലാഖിന്റെ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍/ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള ശക്തവും കാര്യക്ഷമവുമായ 1.0 ടിഎസ്‌ഐ എഞ്ചിന്‍ 85കിലോവാട്ട് പവറും 178 എന്‍എം ടോര്‍ക്കും നല്‍കുന്നു.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.