കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റി: പാലിയേറ്റീവ് ഉപകരണം ഏറ്റുവാങ്ങി

Spread the love

 

konnivartha.com: ജവഹർലാൽ നെഹ്റു അനുസ്മരണവും പാലിയേറ്റീവ് ഉപകരണം ഏറ്റുവാങ്ങലും : കോന്നി : രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ 135 മത് ജന്മവാർഷിക ദിനത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി .തുടർന്ന് മണ്ഡലം കമ്മിറ്റി നടത്തിവരുന്ന കനിവ് പാലിയേറ്റീവ് പദ്ധതിയിലേക്ക് പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറ്റവും നടത്തി.

മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. റോബിൻ പീറ്റർ പായിപ്പാട്ട് ശശിധരൻ നായരിൽ നിന്നും പാലിയേറ്റീവ് ഉപകരണമായ വീൽ ചെയർ കൈപ്പറ്റി കനിവ് പദ്ധതി രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു.

ചിറ്റൂർ ശങ്കർ, എസ്. സന്തോഷ്കുമാർ, ദീനാമേറോയി, റോജി എബ്രഹാം, ശ്യാം എസ് കോന്നി ,അനി സാബു, സൗദി റഹിം, പ്രിയ. എസ് തമ്പി, എ. അസീസ് കുട്ടി, സി.കെ.ലാലു, മോഹനൻ മുല്ലപ്പറമ്പിൽ, രാജീവ് മള്ളൂർ, സലാം കോന്നി, സണ്ണിക്കുട്ടി, എം.കെ. കൃഷ്ണൻകുട്ടി, സുലേഖ. വി. നായർ, ശോഭ മുരളി, ജോളി തോമസ്, ബഷീർ കോന്നി, നിഷ അനീഷ്, ലിസി സാം, തോമസ് ഡാനിയേൽ, റോബിൻ ചെങ്ങറ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!