Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ

പത്തനംതിട്ട ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഒഴിവുകള്‍( 03/12/2024 )

News Editor

ഡിസംബർ 3, 2024 • 1:19 pm

www.konnivartha.com

ഡോക്ടര്‍ നിയമനം

ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് ഡോക്ടര്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. എംബിബിഎസ്, റ്റിസിഎംസി രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രവൃത്തി പരിചയവുമുളളവര്‍ക്ക് മുന്‍ഗണന.

പ്രായപരിധി 45 വയസ്. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഡിസംബര്‍ 10 ന് അകം ചിറ്റാര്‍ സമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍ : 04735 256577.

ലാബ് ടെക്‌നീഷ്യന്‍ നിയമനം

ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത ബിഎസ്‌സി എംഎല്‍റ്റി/ഡിഎംഎല്‍റ്റി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 45 വയസ്. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഡിസംബര്‍ 10 ന് അകം ചിറ്റാര്‍ സമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍ : 04735 256577.

നേഴ്‌സ് നിയമനം

ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് നേഴ്‌സ് തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത ബിഎസ്‌സി നഴ്‌സിംഗ്/ജനറല്‍ നഴ്‌സിംഗ് കോഴ്‌സ്, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. നഴ്‌സിംഗ് പ്രവൃത്തി പരിചയവുമുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 45 വയസ്. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഡിസംബര്‍ 10 ന് അകം ചിറ്റാര്‍ സമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍ : 04735 256577.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.