കരുതലും കൈതാങ്ങും എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും : ജില്ലാ കലക്ടര്‍

Spread the love

 

പത്തനംതിട്ട ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍ 17 വരെ മന്ത്രിമാരായ വീണാ ജോര്‍ജിന്റെയും പി. രാജീവിന്റെയും നേതൃത്വത്തില്‍ നടക്കുന്ന കരുതലും കൈത്താങ്ങും’ താലോക്ക് തല പൊതുജന അദാലത്തിലേക്കുളള എല്ലാ സൗകര്യവും ഉറപ്പാക്കും എന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ക്രമീകരണങ്ങള്‍ വിശദീകരിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍ .

അദാലത്ത് വേദിയില്‍ മെഡിക്കല്‍ ടീമിന്റെയും ഫയര്‍ഫോഴ്സിന്റെയും സേവനം ഉണ്ടാകും. കുടിവെള്ളം, വീല്‍ചെയര്‍ എന്നിവയും ക്രമീകരിക്കും. തദ്ദേശവകുപ്പിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെ ഹരിതചട്ടം പാലിച്ചാകും അദാലത്ത്. അവശ്യത്തിനുള്ള ജീവനക്കാരുടെ സേവനം ലഭ്യമാക്കും. കുടുംബശ്രീ സ്റ്റാള്‍ ഇവിടെ പ്രവര്‍ത്തിക്കും.

അദാലത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം താലൂക്കുകളില്‍ ചേര്‍ന്ന് തയ്യാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം നല്‍കി.

error: Content is protected !!