കോന്നി ചേരിമുക്കിലെ വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റ് :പ്രതി പിടിയിൽ
Konnivartha. Com :ഉൽസവകാല സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ച് കോന്നി എക്സൈസ് നടത്തിയ റെയ്ഡിൽ ചാരായ വാറ്റ് നടത്തിയിരുന്ന വീട്ടിൽ നിന്ന് ചാരായവും വാറ്റുപകരണങ്ങളും പിടികൂടി.
കോന്നി ചേരിമുക്കിൽ വാടകക്ക് താമസിക്കുന്ന തേക്ക്തോട് സ്വദേശി പ്രവീൺ പ്രമോദിനെയാണ്കോന്നി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ബിനേഷും പാർട്ടിയും പിടികൂടിയത്.
ശബരിമല തീർത്ഥാടകർക്കും കരിങ്കൽ ക്വാറികളിലെ ജോലിക്കാർക്കും രഹസ്യമായി ചാരായം എത്തിച്ചു കൊടുക്കുന്നതായി കോന്നി എക്സൈസ് ഷാഡോ വിഭാഗത്തിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്നു ഇയാൾ .
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പ് , പ്രിവൻ്റീവ് ഓഫീസർ ഡി. അജയകുമാർ , സി.ഇ. ഓ മാരായ സന്ധ്യാ .ഇ , ഷെഹിൻ . എ , ചന്ദ്രദേവ് , ആർ .ബാബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു
Advertisement
Google AdSense (728×90)
Tags: Kerala excise Konni excise party konnivartha കോന്നി ചേരിമുക്കിലെ വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റ് :പ്രതി പിടിയിൽ
